യുദ്ധത്തെ മുന്നില്‍കണ്ട് നോര്‍ഡിക് രാജ്യങ്ങള്‍; കരുതിയിരിക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം

യുദ്ധം പൊടുന്നനെയുണ്ടാകുന്ന സാഹചര്യത്തില്‍ ഏത് പ്രതിസന്ധികളെയും നേരിടാന്‍ ജനങ്ങള്‍ തയ്യാറെടുക്കണമെന്ന് ഫിന്‍ലാന്‍ഡും തങ്ങളുടെ പൗരന്മാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്

യുദ്ധത്തെ മുന്നില്‍കണ്ട് നോര്‍ഡിക് രാജ്യങ്ങള്‍; കരുതിയിരിക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം
യുദ്ധത്തെ മുന്നില്‍കണ്ട് നോര്‍ഡിക് രാജ്യങ്ങള്‍; കരുതിയിരിക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം

ലോകസമാധാനത്തിന് വെല്ലുവിളി സൃഷ്ടിച്ച് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന രണ്ട് യുദ്ധങ്ങള്‍ മാനവരാശിയുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്. പലസ്തീനിലും ഗാസയിലും ലെബനനിലും ഇസ്രയേലിന്റെ നരനായാട്ട് ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഒരോ ദിവസവും നൂറുകണക്കിന് പേരാണ് മരണത്തിന് കീഴടങ്ങുന്നത്. ഇസ്രയേല്‍ പ്രധാനമായും ലക്ഷ്യമിടുന്നത് സാധാരണക്കാരെയാണ്. യുദ്ധം തുടങ്ങി ഒരു വര്‍ഷം പിന്നിടുമ്പോഴും വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. ഇതിനു പുറമെ ഇസ്രയേല്‍-ഇറാനുമായി കൊമ്പ് കോര്‍ത്തതോടെ ആ മേഖലയും യുദ്ധഭീതിയിലാണ്.

അതേസമയം, റഷ്യ-യുക്രെയ്ന്‍ യുദ്ധവും യൂറോപ്പിലും ആശങ്കയുടെ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്. ഏത് നിമിഷവും തങ്ങളുടെ വീടിന് മുകളില്‍ മിസൈല്‍ പതിക്കാമെന്ന അവസ്ഥയിലാണ് പശ്ചിമേഷ്യയിലെയും യുറോപ്പിലെയും ജനങ്ങള്‍. എന്നാല്‍ ഈ നാല് രാജ്യങ്ങളില്‍ യുദ്ധം വലിയതോതില്‍ നാശം വിതച്ചിട്ടും അത് പരിഹരിക്കാന്‍ യുഎന്‍ പോലുള്ള സംഘടനകളോ ലോകരാജ്യങ്ങളോ മുന്നോട്ട് വരാത്തതില്‍ ലോക ജനത ഭീതിയിലാണ്.

War

Also Read:ദീർഘദൂര മിസൈൽ യുക്രെയിന്‍ ഉപയോഗിച്ചാൽ അമേരിക്കയെ ആക്രമിക്കും, ബൈഡൻ്റെ നീക്കത്തിൽ റഷ്യ!

എന്നാല്‍, ഒരു ആഗോള യുദ്ധമോ, മറ്റ് അപ്രതീക്ഷിത പ്രതിസന്ധികളോ പെട്ടെന്നുണ്ടായാല്‍ എങ്ങനെ തയ്യാറെടുക്കണം എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പല നോര്‍ഡിക് രാജ്യങ്ങളും( ഉത്തര യൂറോപ്പ്-ഉത്തര അറ്റ്‌ലാന്റിക്’ ) അവരുടെ ജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ”പ്രതിസന്ധിയോ യുദ്ധമോ ഉണ്ടായാല്‍” എന്ന് തുടങ്ങുന്ന തലക്കെട്ടില്‍ സ്വീഡന്‍ ഈ ആഴ്ച ദശലക്ഷക്കണക്കിന് ബുക്ക്ലെറ്റുകള്‍ ജനങ്ങള്‍ക്കായി വിതരണം ചെയ്തുവെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. കാരണം, യുക്രെയ്ന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് വഷളാകുന്ന സുരക്ഷാ സാഹചര്യം സര്‍ക്കാര്‍ അതീവ ഗൗവകരമായാണ് നോക്കിക്കാണുന്നത്.

”സുരക്ഷാ സാഹചര്യം അതീവഗൗരവമുള്ളതാണ്, വിവിധ പ്രതിസന്ധികളെയും ആത്യന്തികമായി യുദ്ധത്തെയും അഭിമുഖീകരിക്കാനുള്ള നമ്മുടെ പ്രതിരോധം നമ്മള്‍ ഓരോരുത്തരും ശക്തിപ്പെടുത്തേണ്ടതുണ്ട്,” സ്വീഡിഷ് സിവില്‍ കണ്ടിജന്‍സീസ് ഏജന്‍സി ഡയറക്ടര്‍ മൈക്കല്‍ ഫ്രിസെല്‍ പറഞ്ഞു.

Missile Attack

Also Read: യുദ്ധക്കൊതിയനായ ബൈഡന്റേത് ‘ കടുത്ത തീരുമാനം’; ആഞ്ഞടിച്ച് ഇലോണ്‍ മസ്‌ക്

‘യുദ്ധം പൊടുന്നനെയുണ്ടാകുന്ന സാഹചര്യത്തില്‍ ഏത് പ്രതിസന്ധികളെയും നേരിടാന്‍ ജനങ്ങള്‍ തയ്യാറെടുക്കണമെന്ന് ഫിന്‍ലാന്‍ഡും തങ്ങളുടെ പൗരന്മാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അതേസമയം, കടുത്ത കാലാവസ്ഥയോ യുദ്ധമോ മറ്റ് ഭീഷണികളോ ഉണ്ടായാല്‍ ഒരാഴ്ചത്തേക്ക് പിടിച്ചുനില്‍ക്കാനുള്ള സാഹചര്യം ഒരുക്കി വെയ്ക്കണമെന്ന് നോര്‍വീജിയന്‍ സര്‍ക്കാര്‍ തങ്ങളുടെ പൗരന്‍മാര്‍ക്ക് നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു. മനുഷ്യജീവന്റെ നിലനില്‍പ്പിന് അപകടകരമായ നിരവധി സാഹചര്യങ്ങള്‍ ഉണ്ടാകാമെന്നും, അതിന് എന്തുചെയ്യണമെന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഗൈഡുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഭരണകൂടം പറയുന്നു. ഫിന്‍ലാന്‍ഡ്, സ്വീഡന്‍, ഡെന്മാര്‍ക്ക് എന്നീ രാജ്യങ്ങളാണ് തങ്ങളുടെ പൗരന്മാരുടെ ജീവന്‍ രക്ഷിക്കുന്നതിനായി മുന്നൊരുക്കങ്ങള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

വൈദ്യുതി മുടക്കങ്ങള്‍ നേരിടാന്‍ ബാക്ക്-അപ്പ് പവര്‍ സപ്ലൈ, എളുപ്പത്തില്‍ പാകം ചെയ്യാവുന്ന ഭക്ഷണങ്ങള്‍, അയഡിന്‍ ഗുളികകള്‍ എന്നിവ സംഭരിക്കാന്‍ പൊതുജനങ്ങളോട് ഫിന്‍ലാന്റ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആക്രമണത്തെ നേരിടാനുള്ള രാജ്യത്തിന്റെ പദ്ധതികള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി സര്‍ക്കാര്‍ വിശദീകരിച്ചിട്ടുണ്ട്.

Nordic Region

Also Read: ആണവ പദ്ധതിക്ക് എതിരെ നിന്നാല്‍ കനത്ത വില നല്‍കേണ്ടിവരും; ഇറാന്റെ മുന്നറിയിപ്പ്

പൗരന്മാര്‍ 72 മണിക്കൂറിന് മതിയാകും വിധം ഭക്ഷണം (ഉരുളക്കിഴങ്ങ്, കാബേജ്, കാരറ്റ്, മുട്ട എന്നിവ), കുടിവെള്ളം എന്നിവ സംഭരിക്കണമെന്ന് നോര്‍വെ സര്‍ക്കാര്‍ തങ്ങളുടെ ജനങ്ങളോട് ശുപാര്‍ശ ചെയ്തതായാണ് വിവരം.

ഒരു യുദ്ധ സാഹചര്യം മുന്നില്‍കണ്ട് ഡെന്‍മാര്‍ക്കിലെ എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സി, അത്യാവശ്യ ഘട്ടങ്ങളില്‍ ആവശ്യമായ വെള്ളം, ഭക്ഷണം, മരുന്ന് എന്നിവ കൂടുതലായി സൂക്ഷിച്ച് വെയ്ക്കണമെന്ന് പൊതുജനങ്ങളെ അറിയിച്ചിട്ടുണ്ട്.

Medicines

Also Read: യുക്രെയിന് അമേരിക്ക നല്‍കിയ സഹായം; കണക്കുകള്‍ കേട്ട് കണ്ണുതള്ളി ലോകരാജ്യങ്ങള്‍

റഷ്യയും യുക്രെയ്നും തമ്മിലുള്ള സംഘര്‍ഷം നോര്‍ഡിക് രാജ്യങ്ങളില്‍ തങ്ങളുടെ സുരക്ഷാമാനദണ്ഡത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഈ അടുത്ത കാലത്ത് ഫിന്‍ലാന്‍ഡും സ്വീഡനും, നാറ്റോയില്‍ ചേര്‍ന്നുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

ഫിന്‍ലാന്‍ഡ്: 2023ല്‍ ഫിന്‍ലാന്‍ഡ് നാറ്റോ അംഗത്വം നേടി, അതിലൂടെ യൂറോപ്യന്‍ സാങ്കേതിക ഭൂപ്രദേശത്ത് അവരുടെ സുരക്ഷ ശക്തിപ്പെടുത്തി.
2024ല്‍ സ്വീഡന്‍ യു.എസ്. നേതൃത്വത്തിലുള്ള സൈനിക സഖ്യത്തിന്റെ ഏറ്റവും പുതിയ അംഗമായാണ് ചേര്‍ന്നത്, അതോടെ രാജ്യത്തിന്റെ സുരക്ഷാ നയത്തില്‍ വലിയ മാറ്റം കൊണ്ടുവന്നു.

Russia-Ukraine War

Also Read:മസ്‌കുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല; മലക്കം മറിഞ്ഞ് ഇറാന്‍

നാറ്റോയുടെ സ്ഥാപക അംഗങ്ങളായ നോര്‍വേയും ഡെന്മാര്‍ക്കും, നാറ്റോ സഖ്യത്തില്‍ നേരത്തെതന്നെ ചേര്‍ന്ന രാജ്യങ്ങളാണ്. റഷ്യ-യുക്രെയ്ന്‍ യുദ്ധം യൂറോപ്യന്‍ സുരക്ഷയെ തന്നെ പുനര്‍വിചിന്തനത്തിന് വിധേയമാക്കിയിരിക്കുകയാണ്. ഫിന്‍ലാന്‍ഡിന്റെയും സ്വീഡന്റെയും നാറ്റോയില്‍ ചേര്‍ന്നതോടെ, നോര്‍ഡിക് മേഖലയില്‍ ഭീകരതയേയും ആക്രമണ ഭീഷണിയേയും പ്രതിരോധിക്കാന്‍ ശക്തമായ ഒരു പടയൊരുക്കം ഉയര്‍ന്നിരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാനാകുന്നത്. ഈ നീക്കങ്ങള്‍ പുതിയ കാലഘട്ടത്തിലെ സുരക്ഷാ സങ്കല്‍പങ്ങള്‍ക്കും അന്തര്‍ദേശീയ സഖ്യത്തിനും നോര്‍ഡിക് രാജ്യങ്ങള്‍ നല്‍കുന്ന പ്രാധാന്യത്തെ സ്പഷ്ടമായി വ്യക്തമാക്കുന്നു.

റഷ്യയെ തകര്‍ക്കാനുള്ള അമേരിക്കയുടെ പുതിയ നീക്കമാണ് ഇപ്പോള്‍ നോര്‍ഡിക് രാജ്യങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. ബൈഡന്റെ പുതിയ നീക്കത്തിനെതിരെ ലോകം ഒന്നിച്ചെങ്കിലും ഏത് നിമിഷവും ഒരു യുദ്ധം ഉണ്ടായേക്കാമെന്ന ഉത്കണഠയിലാണ് ലോകരാജ്യങ്ങള്‍.

Top