CMDRF

രണ്ടാമത്തെ ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തിക്കാനുള്ള ശ്രമം; ഉത്തര കൊറിയൻ റോക്കറ്റ് പൊട്ടിത്തെറിച്ചു

രണ്ടാമത്തെ ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തിക്കാനുള്ള ശ്രമം; ഉത്തര കൊറിയൻ റോക്കറ്റ് പൊട്ടിത്തെറിച്ചു
രണ്ടാമത്തെ ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തിക്കാനുള്ള ശ്രമം; ഉത്തര കൊറിയൻ റോക്കറ്റ് പൊട്ടിത്തെറിച്ചു

പ്യോങ് യാങ്: വിക്ഷേപണത്തിനിടെ പൊട്ടിത്തെറിച്ച് ഉത്തര കൊറിയയുടെ റോക്കറ്റ്. തിങ്കളാഴ്ച്ച റോക്കറ്റ് വിക്ഷേപിച്ചതിന് തൊട്ടുപിന്നാലെ പൊട്ടിത്തെറിച്ചതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തങ്ങളുടെ രണ്ടാമത്തെ ചാര ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടതായി ഉത്തര കൊറിയ അറിയിച്ചു.

പുതിയ സാറ്റലൈറ്റ് കാരിയർ റോക്കറ്റിന്‍റെ വിക്ഷേപണം ആദ്യ ഘട്ടത്തിൽ ആകാശത്ത് വെച്ച് പൊട്ടിത്തെറിച്ച് പരാജയപ്പെട്ടു എന്ന് ഉത്തര കൊറിയൻ നാഷണൽ എയ്‌റോസ്‌പേസ് ടെക്‌നോളജി അഡ്മിനിസ്‌ട്രേഷൻ ഡെപ്യൂട്ടി ഡയറക്ടർ മാധ്യമങ്ങളെ അറിയിച്ചു.

ദക്ഷിണ കൊറിയ, ചൈന, ജപ്പാൻ എന്നീ രാജ്യങ്ങളുടെ നേതാക്കൾ നാലു വർഷത്തിനു ശേഷമുള്ള ആദ്യ ത്രികക്ഷി യോഗത്തിൽ സോളിൽ കൂടിക്കാഴ്ച നടത്തി മണിക്കൂറുകൾക്ക് ശേഷമാണ് തിങ്കളാഴ്ചത്തെ വിക്ഷേപണം പരാജയപ്പെട്ടത്.

Top