CMDRF

രഹസ്യ വിവാഹമല്ല; ഔദ്യോഗിക പ്രതികരണവുമായി സിദ്ധാര്‍ഥും അദിതി റാവു ഹൈദരിയും

രഹസ്യ വിവാഹമല്ല; ഔദ്യോഗിക പ്രതികരണവുമായി സിദ്ധാര്‍ഥും അദിതി റാവു ഹൈദരിയും
രഹസ്യ വിവാഹമല്ല; ഔദ്യോഗിക പ്രതികരണവുമായി സിദ്ധാര്‍ഥും അദിതി റാവു ഹൈദരിയും

നടന്‍ സിദ്ധാര്‍ഥും നടി അദിതിയും രഹസ്യമായി വിവാഹിതരായെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ഔദ്യോഗിക പ്രതികരണവുമായി എത്തിയിരിക്കയാണ് ഇരുവരും. തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞതായി ഇരുവരും സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.

വിവാഹനിശ്ചയ മോതിരം അണിഞ്ഞുള്ള ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. ‘അങ്ങനെ അവള്‍ യെസ് പറഞ്ഞു’ എന്നാണ് സിദ്ധാര്‍ഥ് ഫോട്ടോയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ഇരുവര്‍ക്കും ആശംസകളുമായി നിരവധി പ്രമുഖരും രംഗത്തെത്തി. 2021 ല്‍ ‘മഹാസമുദ്രം’ എന്ന സിനിമയില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.

Top