CMDRF

‘ജമ്മു കശ്മീർ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല’: മെഹബൂബ മുഫ്തി

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിജയിച്ചാലും പാർട്ടിയുടെ അജണ്ടകൾ കേന്ദ്ര ഭരണ പ്രദേശത്ത് നടപ്പിലാക്കാൻ സാധിക്കില്ലെന്നും മെഹബൂബ മുഫ്തി വിമർശിച്ചു

‘ജമ്മു കശ്മീർ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല’: മെഹബൂബ മുഫ്തി
‘ജമ്മു കശ്മീർ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല’: മെഹബൂബ മുഫ്തി

ശ്രീന​ഗർ: വരാനിരിക്കുന്ന ജമ്മു കശ്മീർ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് പീപ്പിൾസ് ഡെമോക്രാറ്റിക്‌ പാർട്ടി അധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിജയിച്ചാലും പാർട്ടിയുടെ അജണ്ടകൾ കേന്ദ്ര ഭരണ പ്രദേശത്ത് നടപ്പിലാക്കാൻ സാധിക്കില്ലെന്നും മെഹബൂബ മുഫ്തി വിമർശിച്ചു.

വിശദാംശങ്ങൾ ചുവടെ:

“2016ൽ 12,000 പേർക്കെതിരെ എഫ്ഐആർ റദ്ദാക്കിയ ബിജെപി സർക്കാരിൻ്റെ ഒരു മുഖ്യമന്ത്രിയായിരുന്നു ഞാൻ. അത് ഇപ്പോൾ ചെയ്യാൻ സാധിക്കുമോ? മുഖ്യമന്ത്രിയെന്ന നിലയിൽ വിഘടനവാദികളെ ചർച്ചയ്ക്ക് ക്ഷണിക്കാൻ ഞാൻ അവർക്ക് കത്തെഴുതി. മുഖ്യമന്ത്രിയെന്ന നിലയിൽ എഫ്ഐആർ റദ്ദാക്കാൻ പോലും സാധിക്കുന്നില്ലെങ്കിൽ അത്തരമൊരു സ്ഥാനം കൊണ്ട് എന്ത് ചെയ്യാനാകും,” മെഹബൂബ മുഫ്തി ചോദിച്ചു. ഒരു പ്യൂണിൻ്റെ സ്ഥാനമാറ്റത്തിന് പോലും ​ഗവർണറുടെ വാതിൽക്കൽ കാത്തുനിൽക്കണമെന്ന് രാഷ്ട്രീയ എതിരാളിയും നാഷണൾ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ള പറഞ്ഞതായും മുഫ്തി കൂട്ടിച്ചേർത്തു.

ജമ്മു കശ്മീരിൽ 2014ൽ അവസാനമായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. തുടർന്ന് ബിജെപി പിന്തുണയോടെ പിഡിപി സർക്കാർ രൂപീകരിക്കുകയായിരുന്നു. മുഫ്തി മുഹമ്മദ് സയിദും മെഹ്ബൂബ മുഫ്തിയുമായിരുന്നു അക്കാലയളവിലെ മുഖ്യമന്ത്രിമാർ. എന്നാൽ 2018ൽ ബിജെപി പിന്തുണ പിൻവലിച്ചതോടെ സർക്കാർ താഴെവീഴുകയും സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തുകയും ചെയ്തു. പിന്നീട് 2019ൽ കശ്മീരിന്റെ സംസ്ഥാന പദവി പിൻവലിക്കുകയും ചെയ്തു.

Also read: ജമ്മു കശ്മീരിലെ ബിജെപി സ്ഥാനാർഥി പട്ടികയില്‍ ആശയക്കുഴപ്പം

അതേസമയം ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുഃനസ്ഥാപിക്കുമെന്ന പ്രധാന വാഗ്ദാനം നൽകിയുള്ള തിരഞ്ഞെടുപ്പ് പ്രകടനപത്രിക പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) പുറത്തുവിട്ടിരുന്നു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര സംരംഭങ്ങൾക്ക് വാദിക്കുമെന്നും വ്യാപാരത്തിനും സാമൂഹിക വിനിമയത്തിനുമായി നിയന്ത്രണ രേഖയിൽ പൂർണമായ കണക്ടിവിറ്റി (എൽഒസി) സ്ഥാപിക്കുമെന്നും പിഡിപി വാഗ്ദാനം ചെയ്യുന്നുണ്ട്.

Top