പ്രധാനമന്ത്രിയെ വെറുക്കുന്നില്ല; രാഹുല്‍ ഗാന്ധി

പല സമയങ്ങളിലും നരേന്ദ്ര മോദിയോട് സഹാനുഭൂതി മാത്രമേ തോന്നിയിട്ടുള്ളൂ

പ്രധാനമന്ത്രിയെ വെറുക്കുന്നില്ല; രാഹുല്‍ ഗാന്ധി
പ്രധാനമന്ത്രിയെ വെറുക്കുന്നില്ല; രാഹുല്‍ ഗാന്ധി

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടുകളോട് യോജിക്കാന്‍ തനിക്ക് കഴിയില്ലെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയെ വെറുക്കുന്നില്ല, വ്യക്തിപരമായി നരേന്ദ്ര മോദിയോട് വെറുപ്പോ വിദ്വേഷമോ ഇല്ലെന്നും രാഹുല്‍ പറഞ്ഞു. അമേരിക്കയിലെ ജോര്‍ജ് ടൗൺ യൂണിവേഴ്‌സിറ്റിയില്‍ നടന്ന ഒരു സംവാദ പരിപാടിയിലായിരുന്നു രാഹുലിന്റെ പ്രതികരണം.

‘പല സമയങ്ങളിലും നരേന്ദ്ര മോദിയോട് സഹാനുഭൂതി മാത്രമേ തോന്നിയിട്ടുള്ളൂ. ഒരിക്കലും അദ്ദേഹം എന്റെ ശത്രുവാണെന്ന് ഞാന്‍ കരുതിയിട്ടില്ല. അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ കാഴ്ചപ്പാടുകളുണ്ട്. എനിക്ക് എന്റേതായ കാഴ്ചപ്പാടുകളുമുണ്ട്. രണ്ടും വ്യത്യസ്തമാണ്. ഇപ്പോള്‍ അദ്ദേഹം ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ കാണുമ്പോള്‍ സഹതാപം തോന്നാറുണ്ട്’- രാഹുല്‍ വ്യക്തമാക്കി.

Top