സാധാരണയായി നാരങ്ങ പിഴിഞ്ഞ് നീര് എടുത്ത ശേഷം നാരങ്ങയുടെ തോട് കളയാറാണ് പതിവ്. പൊതുവെ ചൂട് കാലത്താണ് പലരും ഇത് കൂടുതലായി ഉപയോഗിക്കുന്നത്. ചൂട് കാലത്തെ ഏറ്റവും നല്ല പാനീയമാണ് നാരങ്ങ വെള്ളം. വൈറ്റമിൻ സി, ഫോളേറ്റ്, ബീറ്റാ കരോട്ടിൻ, കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുടെ ഉറവിടമാണ് നാരങ്ങ. നാരങ്ങാ നീരിനെക്കാൾ ഏറെ ഗുണങ്ങളാണ് നാരങ്ങാ തൊലിയിലുള്ളത്. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമിൻ സി ഡി- ലീമോണിൻ തുടങ്ങിയ ഘടകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.
വൈറ്റമിൻ സിയും ഡി ലിമോണീനും ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കുന്ന പ്രധാന ഘടകങ്ങളാണ്. ആരോഗ്യപരമായ ഒരുപാട് ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. നാരങ്ങ തൊലിയിൽ അടങ്ങിയിരിക്കുന്ന പെക്ടിൻ അമിതഭാരം കുറയ്ക്കാൻ വളരെയധികം സഹായിക്കും. നാരങ്ങാ തൊലിയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ദഹന പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിന് സഹായിക്കുന്നു. ഇതിനുപുറമെ ഹൃദ്രോഗ സാധ്യതയും കുറയ്‌ക്കാൻ സഹായിക്കുന്ന ഒന്നാണ് നാരങ്ങാ തൊലി. ശരീരത്തിലെ ഇൻസുലിന്റെ അളവ് നിയന്ത്രിച്ച് നിർത്താൻ സഹായിക്കുന്ന ഘടകങ്ങൾ നാരങ്ങയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ പ്രമേഹ സാധ്യതതകളും നാരങ്ങാ തൊലി കുറയ്‌ക്കുന്നു.
Also Read: രാത്രി എപ്പോഴും ചോറാണോ കഴിക്കുന്നത്…? എങ്കിൽ ഇതൊന്ന് അറിഞ്ഞോളു
പുകവലി ശീലമുള്ളവർ, ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർ, രക്തത്തിൽ ചീത്ത കൊളസ്‌ട്രോൾ ഉള്ളവർ, പ്രമേഹമുള്ളവർ, ശരീരഭാരം കൂടിയവർ അല്ലെങ്കിൽ അമിതമായ മാനസിക പിരിമുറുക്കം ഉള്ളവർ എന്നിവരുടെ മോശം ശീലങ്ങൾ കാരണം പലപ്പോഴും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാവാം. എന്നാൽ നാരങ്ങയുടെ തൊലിയിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത ഫ്ലേവനോയിഡ് വിറ്റാമിൻ സി, പെക്റ്റിൻ എന്നിവ രക്തത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
ഫ്‌ളേവനോയ്‌ഡുകളും വിറ്റാമിൻ സിയും നാരങ്ങ തൊലിയിൽ വലിയ അളവിൽ കാണപ്പെടുന്ന രണ്ട് ശക്തമായ ആന്റിഓക്‌സിഡന്റുകളാണ്. ഇത് ശരീരത്തിലെ വെളുത്ത രക്താണുക്കളുടെ എണ്ണം വർദ്ധിപ്പിക്കുകയും ക്യാൻസറിന് കാരണമാകുന്ന കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, പ്രധാനമായും നാരങ്ങ തൊലിയിൽ കാണപ്പെടുന്ന ആന്റിഓക്‌സിഡന്റ് ഘടകങ്ങൾ ശരീരത്തിലെ വിഷ മാലിന്യങ്ങൾ നീക്കം ചെയ്യാനും സഹായിക്കുന്നു.
Also Read:കരുത്തോടെ വളരണ്ടേ മുടി ? എള്ള് ഉപയോഗിക്കാം
നാരങ്ങയിൽ നിന്ന് നീര് പിഴിഞ്ഞെടുത്ത ശേഷം അതിന്റെ തൊലി കളയാതെ നന്നായി വെയിലത്ത് ഉണക്കി പൊടിച്ച് പൊടിയാക്കുക.. ശേഷം ചെറു ചൂടുവെള്ളത്തിൽ കലക്കി കുടിക്കാം. നാരങ്ങാ തൊലി ചെറുതായി അറിഞ്ഞെടുത്ത ശേഷം സാലഡുകൾക്കൊപ്പം കഴിക്കാം. സൂപ്പുകൾക്കൊപ്പം നാരങ്ങാ തൊലി അരച്ചെടുത്ത് ചേർക്കുന്നതും നല്ലതാണ്.