ഈ വേനല്‍ കാലത്ത് ചര്‍മ്മത്തെപോലെ തന്നെ ,മുടിയുടെ സംരക്ഷണവും വളരെ പ്രധാനമാണ്. അമിതമായി വെയില്‍ കൊള്ളുന്നത് നമ്മുടെ മുടിയുടെ നാശത്തിലേക്ക് വഴിതെളിക്കും. തലയോട്ടിയിലെ വരള്‍ച്ച, മുടി പൊട്ടല്‍, വലിയ രീതിയിലുള്ള നിറവ്യത്യാസം എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ പലര്‍ക്കും അനുഭവപ്പെടുന്നുണ്ട്. ഇത്തരം അവസ്ഥകള്‍ വരാതിരിക്കാന്‍ ഈ വേനല്‍ കാലത്ത് മുടി സംരക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ചര്‍മം മാത്രം അല്ല മുടിയും അമിത സൂര്യപ്രകാശത്തില്‍ നിന്ന് സുരക്ഷിതത്വം അര്‍ഹിക്കുന്നുണ്ട്. തലയില്‍ തൊപ്പികള്‍ ധരിക്കുന്നത് തലക്കും മുടിക്കും തണല്‍ നല്‍കുന്നു അതിനാല്‍ സൂര്യപ്രകാശം നേരിടേണ്ടി വരുന്ന അവസ്ഥകള്‍ കുറയും. ഒപ്പം മുടിക്ക് സംരക്ഷണവും ലഭിക്കുന്നു. സൂര്യപ്രകാശത്തില്‍ നിന്നുള്ള സംരക്ഷണത്തിനായി എസ് പി എഫ് അഥവാ സണ്‍ പ്രൊട്ടക്ഷന്‍ ഫാക്ടര്‍ അടങ്ങിയിട്ടുള്ള വസ്തുക്കള്‍ ഉപയോഗിക്കുക.
അതുപോലെതന്നെ ചൂട് വെള്ളത്തില്‍ മുടി കഴുകുന്നത് ഒഴിവാക്കി ഇളം ചൂട് വെള്ളത്തില്‍ കഴുകാം. മൈല്‍ഡ് സള്‍ഫേറ്റ് ഫ്രീ ഷാംപൂ ഉപയോഗികാം. ഈര്‍പ്പം നിലനിലക്കാന്‍ വേണ്ടി വെളിച്ചെണ്ണ പോലുള്ളവ അടങ്ങിയ മാസ്‌കുകള്‍ ഉപയോഗികുന്നത് നല്ലതാണ്. കളര്‍ ചെയ്ത മുടി ആണെങ്കില്‍ അതിന് വേണ്ടി നിര്‍മിച്ച ഷാംപൂ, കണ്ടീഷണര്‍ എന്നിവ ഉപയോഗിക്കാന്‍ ശ്രമിക്കുക. അമിതമായ ബ്ലോ ഡ്രൈയിങ്, സ്‌ട്രൈറ്റ്‌നിംഗ്, കര്‍ലിംഗ് എന്നിവ മുടിയുടെ നാശത്തിനും സ്വാഭാവിക നിറം നഷ്ടപ്പെടുന്നതിനും കാരണമാകുന്നു. ഹീറ്റ് സ്‌റ്റൈലിങ് ടൂള്‍സ് ഉപയോഗിക്കുന്നതിന് മുന്‍പ് ഹീറ്റ് പ്രോടീക്റ്റന്റ് സ്‌പ്രൈ ഉപയോഗിക്കാന്‍ വിട്ടു പോകരുത്.
ധാരാളം വെള്ളം കുടിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്,ഇത് നമ്മുടെ ശരീരത്തിലെയും,തലയോട്ടിയിലെയും ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു. വെള്ളം കുടിക്കുന്നത് മുടി വളര്‍ച്ചയില്‍ വളരെ വലിയ പങ്ക് വഹിക്കുന്നു. പോഷകസമൃദ്ധമായ ഭക്ഷണങ്ങള്‍ കഴിക്കണം. ഇതില്‍ വിറ്റാമിനുകള്‍ ആയ എ , സി , ഇ എന്നിവ അടങ്ങിയിട്ടുള്ളതായി ഉറപ്പ് വരുത്തണം. ഈ വിറ്റാമിനുകള്‍ മുടി വളര്‍ച്ചയെ സഹായിക്കും. അതുകൂടാതെ ഇലവര്‍ഗങ്ങള്‍, പച്ചക്കറികള്‍, ബെറികള്‍, ഡ്രൈഫ്രൂട്ട്‌സുകള്‍ എന്നിവ ദൈനദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. ഒമേഗ 3 ഫാറ്റി ആസിഡ്‌സ്, ബയോട്ടിന്‍ എന്നിവ അടങ്ങിയിട്ടുള്ള സപ്ലിമെന്റ്‌സ് മുടി വളര്‍ച്ചക്ക് ഏറെ സഹായകരമാണ്.