​നഷ്ടപരിഹാരം ലഭിക്കാത്തത് നീതിയല്ല; 9 വയസുകാരിയെ കോമയിലാക്കിയതിൽ ഹൈക്കോടതി ഇടപെടൽ

കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ടിനടക്കമാണ് ഹൈക്കോടതിയുടെ നിർദേശം. നഷ്ടപരിഹാരത്തിനായുള്ള സഹായങ്ങൾ കെൽസയും നൽകണം.

​നഷ്ടപരിഹാരം ലഭിക്കാത്തത് നീതിയല്ല; 9 വയസുകാരിയെ കോമയിലാക്കിയതിൽ ഹൈക്കോടതി ഇടപെടൽ
​നഷ്ടപരിഹാരം ലഭിക്കാത്തത് നീതിയല്ല; 9 വയസുകാരിയെ കോമയിലാക്കിയതിൽ ഹൈക്കോടതി ഇടപെടൽ

കോഴിക്കോട്: കോഴിക്കോട് വടകരയിൽ നടന്ന വാഹനാപകടത്തെ തുടർന്ന് 9 വയസുകാരി കോമയിലായ സംഭവത്തിൽ സ്വമേധയാ എടുത്ത കേസ് പരി​ഗണിച്ച് കേരളാ ഹൈക്കോടതി. മാധ്യമങ്ങൾ നൽകിയ വാർത്തയെ തുടർന്നാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. എന്നാൽ നഷ്ടപരിഹാരം ലഭിക്കാത്തത് നീതീകരിക്കാനാകാത്തതെന്ന് കോടതി നിരീ​ക്ഷിച്ചു.

Also Read: കോമയിലായ 9 വയസുകാരിയുടെ ദുരിതം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കുട്ടിക്ക് ആവശ്യമായ ചികിത്സാ സഹായം നൽകാനും കോടതി നിർദേശം നൽകി. കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ടിനടക്കമാണ് ഹൈക്കോടതിയുടെ നിർദേശം. നഷ്ടപരിഹാരത്തിനായുള്ള സഹായങ്ങൾ കെൽസയും നൽകണം. സബ് കളക്ടറെ കൂടി കേസിൽ സ്വമേധയാ കക്ഷി ചേർത്തിട്ടുണ്ട്. നിലവിൽ കേസ് ഹൈക്കോടതി ചൊവ്വാഴ്ച്ചത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്.

Top