CMDRF

ഗ്രൗണ്ടില്‍ ഇറങ്ങാനോ, കളിക്കാനോ, വിജയിക്കാനോ ആഗ്രഹിക്കുന്നില്ല; ഇന്റര്‍ മയാമി താരങ്ങളെ വിമര്‍ശിച്ച് പരിശീലകന്‍

ന്യൂയോര്‍ക്ക്: മേജര്‍ ലീഗ് സോക്കറില്‍ റെഡ് ബുള്‍സിനോട് പരാജയപ്പെട്ടിരിക്കുകയാണ് ഇന്റര്‍ മയാമി. എതിരില്ലാത്ത നാല് ഗോളിനാണ് മയാമിയുടെ പരാജയം. മത്സരത്തില്‍ ലയണല്‍ മെസ്സി കളിച്ചിരുന്നില്ല. സൂപ്പര്‍ താരത്തിന്റെ സാന്നിധ്യം ഇല്ലാതെ വന്നതോടെ വിജയിക്കാന്‍ താല്‍പ്പര്യമില്ലാതെയാണ് ഇന്റര്‍ മയാമി താരങ്ങളെ ഗ്രൗണ്ടില്‍ കണ്ടത്.

ഒരു ടീം ഗ്രൗണ്ടില്‍ ഇറങ്ങാനോ, കളിക്കാനോ, വിജയിക്കാനോ ആഗ്രഹിക്കുന്നില്ല. എന്നാല്‍ അത് ആഗ്രഹിച്ച ടീം വിജയിച്ചു. ലോകോത്തര താരത്തിന്റെ സാന്നിധ്യം ഇല്ലെന്നത് ശരിയാണ്. എങ്കിലും മെസ്സി ഇല്ലാതെ കഴിഞ്ഞ ആഴ്ച ഡി സി യുണൈറ്റഡിനെതിരെ ഇന്റര്‍ മയാമി വിജയിച്ചിരുന്നുവെന്നും മാര്‍ട്ടിനോ വ്യക്തമാക്കി.

മത്സരത്തില്‍ കനത്ത തോല്‍വിയില്‍ മയാമി താരങ്ങളെ വിമര്‍ശിച്ചിരിക്കുകയാണ് പരിശീലകന്‍ ജെറാര്‍ഡോ മാര്‍ട്ടിനോ. പരാജയപ്പെട്ടു എന്നതില്‍ കൂടുതലൊന്നും പറയാനില്ല. റെഡ്ബുള്‍ താരങ്ങള്‍ക്ക് വിജയിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ഇന്റര്‍ മയാമിക്ക് കളിക്കാന്‍ പോലും താല്‍പ്പര്യം ഇല്ലായിരുന്നുവെന്ന് മാര്‍ട്ടിനോ പറഞ്ഞു.

Top