കൊല്‍ക്കത്ത: ക്രിക്കറ്റ് പ്രേമികൾ കാത്തിരുന്ന കേരളം – ബംഗാള്‍ രഞ്ജി ട്രോഫി സമനിലയിലേക്ക്. ഒന്നാം ഇന്നിംഗ്‌സില്‍ കേരളം 356 റണ്‍സ് എന്നി നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. അതേഅസമയം 95 റണ്‍സുമായി സല്‍മാന്‍ നിസാര്‍ പുറത്താവാതെ നിന്നു. മുഹമ്മദ് അസറുദ്ദീന്‍ (84), ജലജ് സക്‌സേന (84) എന്നിവര്‍ നിര്‍ണായക പ്രടനം പുറത്തെടുത്തു. ബംഗാളിന് വേണ്ടി ഇഷാന്‍ പോറല്‍ ആറ് വിക്കറ്റെടുത്തു. മറുപടി ആരംഭിച്ച ബംഗാള്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോല്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 132 റണ്‍സെടുത്തിട്ടുണ്ട്. മത്സരത്തിന്റെ ആദ്യദിനം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. രണ്ടാം ദിവസം അവസാന സെഷനില്‍ മാത്രമാണ് പന്തെറിനായത്. അവസാന ദിനമായ ഇന്ന് പുറത്താവാതിരിക്കാനാണ് ബംഗാള്‍ ശ്രമിക്കുക. ഒന്നാം ഇന്നിംഗ്‌സ് ലീഡെടുക്കുന്നവര്‍ക്ക് പോയിന്റുണ്ടെന്നിരിക്കെ, അതിനുള്ള പോരാട്ടമാണ് ഇരു ടീമുകളും നടത്തുക.
ജലജ് സക്‌സേന, ആദിത്യ സര്‍വാതെ എന്നിവര്‍ക്കാണ് വിക്കറ്റ്. സുദീപ് ചാറ്റര്‍ജി (57), ശുവം ദേ (67) വിക്കറ്റ് മാത്രമാണ് ബംഗാളിന് നഷ്ടമായത്. അവിലിന്‍ ഘോഷ് (4) സുദീപ് കുമാര്‍ ഗരാമി (8) എന്നിവരാണ് ക്രീസില്‍. ഏഴിന് 267 എന്ന നിലയിലാണ് കേരളം അവസാന ദിനം ആരംഭിക്കുന്നത്. സല്‍മാന്‍ – അസറുദ്ദീന്‍ സഖ്യം 121 റണ്‍സ് കൂട്ടിചേര്‍ത്തു. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ അസറിന് എന്നാല്‍ സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. 97 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സും 11 ഫോറും നേടി. പിന്നാലെയെത്തിയ നിതീഷ് (0) വന്നത് പോലെ മടങ്ങി. ഒരു സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സല്‍മാന്റെ ഇന്നിംഗ്‌സ്. ഇതോടെ കേരളം ഡിക്ലയര്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
Also Read : കടക്കേണ്ട കടമ്പകൾ നാല്, ജയിക്കേണ്ടത് അഭിമാന പ്രശ്നം…
കരകടത്തിയത് ജലജ്….
കളിക്കളത്തിൽ നേരത്തെ തന്നെ, ആറിന് 78 എന്ന നിലയില്‍ തകര്‍ന്ന കേരളത്തെ ജലജ് സക്സേന – സല്‍മാന്‍ നിസാര്‍ സഖ്യം രക്ഷപ്പെടുത്തിയിരുന്നു. 140 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. എന്നാല്‍ 84 റണ്‍സെടുത്ത സക്സേനയെ പുറത്താക്കി സുരജ് സിന്ധു ജയ്സ്വാള്‍ ബംഗാളിന് ബ്രേക്ക് ത്രൂ നല്‍കി. ലഞ്ചിന് പിരിയുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സെടുത്തിരുന്ന കേരളം രണ്ടാം സെഷനില്‍ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെയാണ് 200 കടന്നത്. എന്നാല്‍ സക്സേന പുറത്തായത് ടീമിന് വലിയ തിരിച്ചടിയായി. 162 പന്തുകള്‍ നേരിട്ട താരം 12 ബൗണ്ടറികള്‍ നേടിയിരുന്നു.
Also Read : ന്യൂസിലന്‍ഡ് പരമ്പര തൂത്തുവാരുന്നത് തടയണം ! ഇന്ത്യന്‍ ടീമില്‍ മാറ്റുമുണ്ടാകുമോ ?
ആവേശക്കളിയിൽ 51-4 എന്ന സ്‌കോറില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ കേരളത്തിന് ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ ബാറ്റിലായിരുന്നു പ്രതീക്ഷ. സ്‌കോര്‍ 78ല്‍ നില്‍ക്കെ സച്ചിനെ(12) പോറല്‍ ബൗള്‍ഡാക്കിയതോടെ കേരളം ഞെട്ടി. എന്നാൽ തൊട്ടുപിന്നാലെ പൊരുതി നിന്ന അക്ഷയ് ചന്ദ്രനെ(31) കൂടി പോറല്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ കൈകളിലെത്തിച്ചതോടെ കേരളം 83-6ലേക്ക് ആകെ കൂപ്പുകുത്തി. എന്നാല്‍ സല്‍മാന്‍ നിസാറിനെ കൂട്ടുപിടിച്ച് ജലജ് സക്സേന നടത്തിയ പോരാട്ടം കേരളത്തെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ 200 കടത്തുകയായിരുന്നു.