പാലക്കാട്: ബി ജെ പിയിൽ നിന്ന് മാറേണ്ട സാഹചര്യങ്ങളൊന്നും ആയിട്ടില്ലെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ. നേതാക്കളുമായി കഴിഞ്ഞ ദിവസമുണ്ടായത് വ്യക്തിപരമായ കൂടിക്കാഴ്ചയാണ്.
ഗുരുതുല്യനായ വ്യക്തിയാണ് ജയകുമാർ. അദ്ദേഹം സ്നേഹം കൊണ്ട് വന്നതാണെന്നും സന്ദീപ് വാര്യർ. താൻ എവിടെയും പോയിട്ടില്ല. ബിജെപിയിൽ തന്നെയുണ്ട്. പറയാനുള്ളതെല്ലാം പറഞ്ഞു. കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.