വടകര ലോകസഭ സീറ്റിൽ ആര് വിജയിച്ചാലും അത് കേരള രഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് കാരണമാകും. ബി.ജെ.പിയുടെ വോട്ട് കുറഞ്ഞാൽ, ഷാഫി മാത്രമല്ല, യു.ഡി.എഫും പ്രതിരോധത്തിലാകും. ഷാഫി വിജയിക്കുന്ന സാഹചര്യമുണ്ടായാൽ നിയമനടപടിയിലേക്കും കാര്യങ്ങൾ നീങ്ങും. കോൺഗ്രസ്സിൻ്റെ സെക്യുലർ സ്വഭാവത്തെയാണ് വടകരയിൽ ഇടതുപക്ഷം ചോദ്യം ചെയ്യുന്നത്. സകല വെല്ലുവിളികളും അതിജീവിച്ച് ശൈലജ ടീച്ചർ വിജയിച്ചാൽ, അത് ഇടതുപക്ഷത്തിന് നൽകുന്ന കരുത്തും വളരെ വലുതായിരിക്കും.(വീഡിയോ കാണുക)