CMDRF

നത്തിങ് 2എ പ്ലസ് സ്മാര്‍ട്‌ഫോണ്‍ ജൂലായ് 31 ന് പുറത്തിറങ്ങും

നത്തിങ്  2എ പ്ലസ് സ്മാര്‍ട്‌ഫോണ്‍ ജൂലായ് 31 ന് പുറത്തിറങ്ങും
നത്തിങ്  2എ പ്ലസ് സ്മാര്‍ട്‌ഫോണ്‍ ജൂലായ് 31 ന് പുറത്തിറങ്ങും

യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നത്തിങ് പുതിയ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കാനൊരുങ്ങുകയാണ്. നത്തിങ് ഫോണ്‍ 2എ പ്ലസ് സ്മാര്‍ട്‌ഫോണ്‍ ജൂലായ് 31 ന് ആണ് പുറത്തിറങ്ങുക. അടുത്തിടെ നത്തിങ് ഫോണ്‍ 2എ പ്ലസിന്റെ ചിപ്പ്‌സെറ്റ് ഏതാണെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. മീഡിയാ ടെക്ക് ഡൈമെന്‍സിറ്റി പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 12 ജിബി വരെ റാം ഓപ്ഷനാണുള്ളത്.3 ഗിഗാഹെര്‍ട്‌സ് ഒക്ടാകോര്‍ മീഡിയാ ടെക്ക് ഡൈമെന്‍സിറ്റി 7350 പ്രോ ചിപ്പ്‌സെറ്റില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് സ്മാര്‍ട്‌ഫോണിനേക്കാള്‍ 10 ശതമാനം കൂടുതല്‍ പ്രവര്‍ത്തന വേഗതയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

12 ജിബി റാം ഉള്ള ഫോണിന്റെ റാം ബൂസ്റ്റര്‍ ടെക്‌നോളജി ഉപയോഗിച്ച് ഇന്റേണല്‍ മെമ്മറിയില്‍ നിന്ന് 20ജിബി വരെ റാം ആയി ഉപയോഗിക്കാനാവും. മുന്‍ പതിപ്പിനേക്കാള്‍ 30 ശതമാനം വേഗമുള്ള മാലി -ജി610 എംസി4 ഗ്രാഫിക് പ്രൊസസിങ് യൂണിറ്റാണിതിലുള്ളത് മീഡിയാ ടെക് ഡൈമെന്‍സിറ്റി 7200 പ്രോ ചിപ്പ്‌സെറ്റില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ പരമാവധി 12 ജിബി റാം ഉണ്ട്. 8 ജിബി റാം ബൂസ്റ്റര്‍ സൗകര്യവും ലഭ്യമാണ്. ഇതുവഴി 20 ജിബി റാം ഫോണിന് ലഭിക്കും. ഡ്യുവല്‍ റിയര്‍ ക്യാമറ സംവിധാനമാണ് ഫോണിന്.

50 എംപി മെയ്ന്‍ ക്യാമറയും 50 എംപി അള്‍ട്രാ വൈഡ് ക്യാമറയുമാണിതില്‍. സെല്‍ഫിയ്ക്കായി 32 എംപി ക്യാമറയും നല്‍കിയിരിക്കുന്നു. ഇതേ ക്യാമറാ സംവിധാനമാണ് നത്തിങ് ഫോണ്‍ 2 ലും ഉള്ളത്. 6.7 ഇഞ്ച് ഫ്‌ളെക്‌സിബിള്‍ അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിന്. 120 ഹെര്‍ട്‌സ് റിഫ്രഷ്‌റേറ്റുണ്ട്. 1300 ഉയര്‍ന്ന ബ്രൈറ്റ്‌നസ് ഉള്ള സ്‌ക്രീന്‍ ആണിത്. 5000 എംഎഎച്ച് ബാറ്ററിയില്‍ 45 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് സൗകര്യം ലഭിക്കും. എങ്കിലും ഫോണിനൊപ്പം ചാര്‍ജര്‍ അഡാപ്റ്റര്‍ ലഭിക്കില്ല.

Top