നത്തിങ്ങിന്റെ പുതിയ ഇയര്‍ബഡ് ഇന്ന് പുറത്തിറക്കും. ഓപ്പണ്‍ ഇയര്‍ ഡിസൈനുമായെത്തുന്ന ഈ ഇയര്‍ബഡിന് ആക്ടീവ് നോയ്‌സ് കാന്‍സലേഷന്‍ സംവീധാനവുമുണ്ട്. നത്തിങ് ഇയര്‍ ഓപ്പണ്‍ എന്ന് വിളിക്കുന്ന ഈ ഇയര്‍ബഡ്‌സിന്റെ മുഖ്യ എതിരാളിയായി മാറുന്നത് ആപ്പിള്‍ എയര്‍പോഡ്‌സ് 4 ആയിരിക്കും.
ALSO READ: കാത്തിരിപ്പിന് വിരാമം: ഐഫോണില്‍ ഇനി കോള്‍ റെക്കോര്‍ഡിങ് ഫീച്ചർ
കാരണം ഇന്ന് വിപണിയിലുള്ള ഓപ്പണ്‍ ഇയര്‍ ഡിസൈനോടുകൂടിയ ഏക ഇയര്‍ബഡ് ആപ്പിള്‍ എയര്‍പോഡ്‌സ് 4 ആണ്. സെപ്റ്റംബര്‍ 9 ന് പുതിയ ഐഫോണ്‍ 16 സീരീസിനൊപ്പമാണ് എയര്‍പോഡ്‌സ് 4 അവതരിപ്പിച്ചത്. ഓപ്പണ്‍ ഇയര്‍ ഡിസൈനില്‍ ആദ്യമായി ആക്ടീവ് നോയ്‌സ് കാന്‍സലേഷന്‍ അവതരിപ്പിച്ചത് എയര്‍പോഡ്‌സ് 4 ലാണ്.
നത്തിങ് ഇയര്‍, നത്തിങ് ഇയര്‍ 2, നത്തിങ് ഇയര്‍ സ്റ്റിക്ക്, നത്തിങ് ഇയര്‍ എ എന്നിങ്ങനെ നാല് ഇയര്‍ബഡ്‌സ് ആണ് നത്തിങ്ങിന്റേതായി ഇന്ത്യന്‍ വിപണിയിലുള്ളത്. ഓപ്പണ്‍ ഇയര്‍ ഡിസൈനിലുള്ള നത്തിങ് ഇയര്‍ സ്റ്റിക്കിന്റെ പിന്‍ഗാമിയായാണ് പുതിയ നത്തിങ് ഇയര്‍ ഓപ്പണ്‍ എത്തുന്നത്. നത്തിങ് ഇയര്‍ 1 , ഇയര്‍ 2 ,ഇയര്‍ എ എന്നിവയ്ക്ക് ഇയര്‍ ടിപ്പോടുകൂടിയ ഡിസൈന്‍ ആണുള്ളത്.