CMDRF

ഗവര്‍ണര്‍ സിവി ആനന്ദബോസിനെതിരായ പീഡന പരാതി; രാജ്ഭവനിലെ 4 ജീവനക്കാര്‍ക്ക് നോട്ടീസ്

ഗവര്‍ണര്‍ സിവി ആനന്ദബോസിനെതിരായ പീഡന പരാതി; രാജ്ഭവനിലെ 4 ജീവനക്കാര്‍ക്ക് നോട്ടീസ്
ഗവര്‍ണര്‍ സിവി ആനന്ദബോസിനെതിരായ പീഡന പരാതി; രാജ്ഭവനിലെ 4 ജീവനക്കാര്‍ക്ക് നോട്ടീസ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസിനെതിരായ ലൈംഗിക പീഡനാരോപണ പരാതിയില്‍ രാജ്ഭവനിലെ 4 ജീവനക്കാര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്. ആനന്ദബോസിനെതിരായ പരാതി അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് നോട്ടീസ് നല്‍കിയത്. ഇന്ന് വൈകുന്നേരം തന്നെ ഹരേ സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്താനാണ് ജീവനക്കാര്‍ക്കുള്ള നിര്‍ദേശം.

അതേ സമയം, തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ തനിക്കെതിരെ ഉന്നയിച്ച ലൈംഗിക ആരോപണം നിഷേധിച്ച് ഗവര്‍ണര്‍ സി.വി ആനന്ദ ബോസ് രംഗത്തെത്തിയിരുന്നു. രാജ്ഭവനില്‍ ഒരു സ്ത്രീയോട് സിവി ആനന്ദബോസ് അപമര്യാദയായി പെരുമാറിയെന്ന് സംസ്ഥാന ധനമന്ത്രി അടക്കമുള്ള തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. സ്ത്രീ പൊലീസില്‍ പരാതി നല്കിയെന്നും ധനമന്ത്രി ചന്ദ്രിമ ഭട്ടാചാര്യ, സാഗരിക ഘോഷ് എംപി തുടങ്ങിയ നേതാക്കളും പറഞ്ഞു.

Top