CMDRF

വായ്പ തിരിച്ചടക്കാന്‍ നോട്ടീസ്; ദുരന്തബാധിതരെ പ്രതിസന്ധിയിലാക്കി ധനകാര്യ സ്ഥാപനങ്ങള്‍

വായ്പ തിരിച്ചടക്കാന്‍ നോട്ടീസ്; ദുരന്തബാധിതരെ പ്രതിസന്ധിയിലാക്കി ധനകാര്യ സ്ഥാപനങ്ങള്‍
വായ്പ തിരിച്ചടക്കാന്‍ നോട്ടീസ്; ദുരന്തബാധിതരെ പ്രതിസന്ധിയിലാക്കി ധനകാര്യ സ്ഥാപനങ്ങള്‍

കല്‍പ്പറ്റ: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ പ്രതിസന്ധിയിലാക്കി സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍. വായ്പ തിരിച്ചടവ് വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ ദുരന്തബാധിതര്‍ക്ക് നോട്ടീസ് നല്‍കിയെന്നാണ് പരാതി. വായ്പ പണം ഉടന്‍ തിരിച്ചടച്ചില്ലെങ്കില്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് നോട്ടീസിൽ പറയുന്നത്.

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍വതും നഷ്ടപ്പെട്ടവര്‍ പണം എങ്ങനെ കണ്ടെത്തും എന്നറിയാതെ പ്രതിസന്ധിയിലാണ്. വിനോദ സഞ്ചാരികളെയും കൊണ്ടുള്ള ഓഫ് റോഡ് ജീപ്പ് ഡ്രൈവിങ്ങില്‍ നിന്നുള്ള വരുമാനമായിരുന്നു മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ മിക്ക കുടുംബങ്ങളുടെയും പ്രധാന വരുമാനങ്ങളില്‍ ഒന്ന്. ഭൂരിഭാഗം ജീപ്പുകളും ഉരുള്‍പൊട്ടലില്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നു. അവശേഷിക്കുന്നവ ഓടിക്കാന്‍ പറ്റുന്ന അവസ്ഥയിലും അല്ല. അതിനിടെയിലാണ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്തവര്‍ക്ക് നോട്ടീസ് ലഭിച്ചത്.

സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര ധനസഹായമായ പതിനായിരം രൂപയില്‍ നിന്ന് മിക്ക സ്ഥാപനങ്ങളും വാഹനങ്ങളുടെ ഇഎംഐ പണം പിടിച്ചിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളായ മുത്തൂറ്റ്, ശ്രീറാം, ബജാജ് ഫിന്‍സര്‍വ് എന്നീ സ്ഥാപനങ്ങളാണ് വായ്പ എടുത്തവര്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതെന്നാണ് ആരോപണം. സംഭവത്തില്‍ ദുരന്തബാധിതര്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Top