CMDRF

ടെന്നീസില്‍ ഒന്നാംറാങ്കിലെത്തുന്ന പ്രായമേറിയ കളിക്കാരനായി നൊവാക് ജോക്കോവിച്ച്

ടെന്നീസില്‍ ഒന്നാംറാങ്കിലെത്തുന്ന പ്രായമേറിയ കളിക്കാരനായി നൊവാക് ജോക്കോവിച്ച്
ടെന്നീസില്‍ ഒന്നാംറാങ്കിലെത്തുന്ന പ്രായമേറിയ കളിക്കാരനായി നൊവാക് ജോക്കോവിച്ച്

സൂറിച്ച്: ലോക ടെന്നീസില്‍ ഒന്നാംറാങ്കിലെത്തുന്ന പ്രായമേറിയ കളിക്കാരനായി നൊവാക് ജോക്കോവിച്ച്. ഇതിഹാസതാരമായ റോജര്‍ ഫെഡററെ മറികടന്നാണ് സെര്‍ബിയന്‍ താരം ഈ നേട്ടത്തിലെത്തിയത്. 24 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ക്കുടമയായ ജോക്കോക്ക് തിങ്കളാഴ്ച 36 വയസ്സും 321 ദിവസവുമായി.

2011 ജൂലായ് നാലിന്, 24-ാം വയസ്സിലാണ് ജോക്കോ ആദ്യമായി ഒന്നാംറാങ്കിലെത്തിയത്. അക്കാലത്തെ മറ്റു രണ്ടു പ്രധാനതാരങ്ങളായ ഫെഡററും റാഫേല്‍ നഡാലും 22-ാം വയസ്സില്‍ ഒന്നാംസ്ഥാനത്തെത്തിയിരുന്നു. വൈകിയാണ് ആ സ്ഥാനത്ത് എത്തിയതെങ്കിലും അദ്ഭുതകരമായ ഫിറ്റ്നസും അപാരമായ വിജയതൃഷ്ണയും ഒന്നിച്ച ജോക്കോ 36-ാം വയസ്സിലും വിജയം തുടരുന്നു. അടുത്തയാഴ്ച തുടങ്ങുന്ന മോണ്ടി കാര്‍ലോ മാസ്റ്റേഴ്സില്‍ ജോക്കോവിച്ച് കളിക്കും.

ഏറ്റവും കൂടുതല്‍ ആഴ്ച ഒന്നാം റാങ്കിലിരുന്നയാള്‍ (419 ആഴ്ച) എന്ന റെക്കോഡും ജോക്കോയുടെ പേരിലാണ്. ഇക്കാര്യത്തിലും സ്വിസ് താരം ഫെഡററെ മറികടന്നു (310).

Top