മകൾക്കായി മലയാളം താരാട്ടുപാട്ട് പഠിച്ച് രൺബീർ: സന്തോഷം പങ്കു വച്ച് ആലിയ

പ്രിയ ​ഗായിക കെ എസ് ചിത്ര പാടിയ 'ഉണ്ണീ വാവാവോ' എന്ന താരാട്ടാണ് രൺബീർ മകൾക്കായി പഠിച്ചത്

മകൾക്കായി മലയാളം താരാട്ടുപാട്ട് പഠിച്ച് രൺബീർ: സന്തോഷം പങ്കു വച്ച് ആലിയ
മകൾക്കായി മലയാളം താരാട്ടുപാട്ട് പഠിച്ച് രൺബീർ: സന്തോഷം പങ്കു വച്ച് ആലിയ

മലയാളികൾക്ക് ഉൾപ്പടെ ഏറെ പ്രീയപ്പെട്ട ബോളിവുഡ് താര ദമ്പതികളാണ് രൺബീർ കപൂറും ആലിയ ഭട്ടും. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ഇരുവരും വിവാഹിതരായപ്പോൾ അത് ആരാധകർക്ക് വലിയ ആഹ്ലാദമായിരുന്നു. നിലവിൽ പാരന്റിം​ഗ് ആഘോഷിക്കുകയാണ് രൺബീറും ആലിയയും. മകൾ റാഹയ്ക്ക് ഒപ്പമുള്ള വിശേഷങ്ങൾ ഇരുവരും പങ്കിടാറുമുണ്ട്. ഇപ്പോഴിതാ റാഹയ്ക്കായി രൺബീർ മലയാളം താരാട്ടുപാട്ട് പഠിച്ചുവെന്ന് പറയുകയാണ് ആലിയ ഭട്ട്. ഒരു പ്രമുഖ ഷോയിൽ ആയിരുന്നു ആലിയ ഭട്ട് ഇക്കാര്യം പറഞ്ഞത്.

ALSO READ: എല്ലാ സിനിമാപ്രേമികളും നിർബന്ധമായും കാണേണ്ട സിനിമയാണ് കിഷ്കിന്ധാ കാണ്ഡം; റോജിൻ തോമസ്

മലയാളികളുടെ പ്രിയപ്പെട്ട ​ഗായിക കെ എസ് ചിത്ര പാടിയ ‘ഉണ്ണീ വാവാവോ’ എന്ന താരാട്ടാണ് രൺബീർ മകൾക്കായി പഠിച്ചത്. 1991ൽ സിബി മലയിൽ സംവിധാനം ചെയ്ത സാന്ത്വനം എന്ന സിനിമയിലേതാണ് ഈ താരാട്ടു പാട്ട്. റാഹയെ നോക്കാൻ വരുന്ന ആയയാണ് ഈ പാട്ട് പാടുന്നത് രൺബീർ കാണുന്നത്. അവർ വന്നപ്പോൾ മുതൽ റാഹയ്ക്ക് ഈ പാട്ട് പാടികൊടുക്കുമായിരുന്നുവെന്നും റാഹയ്ക്ക് ഉറങ്ങാൻ സമയമാകുമ്പോൾ മാമാ വാവോ, പാപാ വാവോ എന്ന് മകൾ പറയാറുണ്ടെന്നും ആലിയ പറയുന്നു. ഒടുവിൽ രൺബീർ ഈ താരാട്ടുപാട്ട് പാടിച്ചെന്നും ആലിയ കൂട്ടിച്ചേർത്തു.

Top