കുവൈത്ത്: രാജ്യത്ത് സിവില്‍ പിഴകള്‍ അടക്കുന്നതിനായി ഡിജിറ്റല്‍ സേവനം ആരംഭിച്ചതായി നീതിന്യായ മന്ത്രി ഡോ.മുഹമ്മദ് അല്‍ വാസ്മി അറിയിച്ചു. സര്‍ക്കാര്‍ ഏകീകൃത ആപ്പായ സഹല്‍ വഴിയാണ് പുതിയ സേവനം. ഇതോടെ കോടതികളിലോ സര്‍ക്കാര്‍ ഓഫിസുകളിലോ സന്ദര്‍ശിക്കാതെ ഉപയോക്താക്കള്‍ക്ക് നേരിട്ട് പിഴ അടക്കാന്‍ സാധിക്കും.
ജുഡീഷ്യല്‍ പ്രക്രിയകള്‍ കാര്യക്ഷമമാക്കുന്നതിനും ഡിജിറ്റല്‍ സര്‍വിസുകള്‍ വ്യാപിക്കുന്നതിന്റെയും ഭാഗമായാണ് പുതിയ സേവനം ഏര്‍പ്പെടുത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. ഉപയോക്താക്കള്‍ക്ക് അവരുടെ സിവില്‍ പിഴ അടക്കേണ്ട കേസുകള്‍ ആപ് വഴി കാണാന്‍ പുതിയ സേവനം സഹായിക്കുന്നു. പിഴകള്‍ മുഴുവനായും അടച്ചുകഴിഞ്ഞ ശേഷമായിരിക്കും ഈ പിഴകള്‍ കാരണം ഏര്‍പ്പെടുത്തിയിരിക്കുന്ന ഇടപാട് നിയന്ത്രണങ്ങള്‍ നീക്കുക.