CMDRF

ഇനി അൽപ്പം മാങ്ങാ കാര്യം..അറിയാം ആസ്വദിക്കാം പഴങ്ങളിലെ രാജാവിനെ

ഇനി അൽപ്പം മാങ്ങാ കാര്യം..അറിയാം ആസ്വദിക്കാം പഴങ്ങളിലെ രാജാവിനെ
ഇനി അൽപ്പം മാങ്ങാ കാര്യം..അറിയാം ആസ്വദിക്കാം പഴങ്ങളിലെ രാജാവിനെ

ജൂലൈ 22 ദേശിയ മാമ്പഴ ദിനം.ഇത് മാങ്ങകളുടെ ദിവസമാണ്. നമുക്ക് ഏറ്റവും സുപരിചിതവും സുന്ദരനുമെങ്കിലും ചില്ലറക്കാരനല്ല ഈ മാങ്ങാ. നമുക്ക് അല്പം മാങ്ങാ കാര്യങ്ങൾ നോക്കിയാലോ ..

രസകരമെന്നു പറയട്ടെ മാങ്ങ നമ്മുടെ രാജ്യത്തിന് നൽകുന്ന സംഭാവനയുടെ കൂടെ അടിസ്ഥാനത്തിലാണ്, 1987-ൽ നാഷണൽ ഹോർട്ടികൾച്ചർ ബോർഡ് ഓഫ് ഇന്ത്യയുടെ പ്രഖ്യാപനം അനുസരിച്ചു ജൂലൈ 22 ദേശിയ മാമ്പഴ ദിനമായി ആഘോഷിക്കുന്നത്. ലോകത്തിൽ പഴങ്ങളുടെ രാജാവെന്ന് അറിയപ്പെടുന്ന ഫലവർഗമാണ് മാമ്പഴം.ലോകത്തു ഏറ്റവും കൂടുതൽ മാമ്പഴം കൃഷി ചെയ്യുന്നത് ഇന്ത്യയിലാണ്. ലഭ്യമാകുന്നതിന്റെ 80 ശതമാനവും മാങ്ങയുടെ ഉല്പാദനവും നടക്കുന്നത് നമ്മുടെ ഇന്ത്യയിലാണ്. ഇന്ത്യയുടെ ദേശിയ ഫലം കൂടിയാണ് മാമ്പഴം. നമ്മുടെ അയൽരാജ്യമായ പാകിസ്താന്റെ കൂടെ ദേശിയ ഫലം ആണ് ഇത്. പതിനെട്ടാം നൂറ്റാണ്ടിനു മുൻപ് കേരളം സന്ദർശിച്ചിട്ടുള്ള വിദേശ സഞ്ചാരികൾ പലരും മാമ്പഴത്തിനെ ലോകത്തിലെ ഏറ്റവും സ്വാദുള്ള ഫലമായി പുകഴ്ത്തിയിട്ടുണ്ട്.മാമ്പഴം മാത്രമല്ല അതുകൊണ്ട് ഉണ്ടാക്കുന്ന ധാരാളം വിഭവങ്ങളിലും അതിന്റെ കയറ്റുമതിയിലും സമ്പന്നമാണ് നമ്മുടെ നാട്.

രാമായണത്തിലും മഹാഭാരതത്തിലും വരെ കാടുപോലെ വളർന്നു നിൽക്കുന്ന മാമ്പഴ വൃക്ഷങ്ങളെ പറ്റി പരാമർശമുണ്ട്.മുഗൾ ഭരണകാലം മാമ്പഴത്തിന്റെ സുവർണ്ണകാലമായിരുന്നു. ഏറ്റവും നല്ല മാമ്പഴ ഇനങ്ങൾ തിരഞ്ഞെടുത്ത നട്ടു വളർത്തുന്നതിൽ വളരെ ശ്രേദ്ധയുള്ള ആളായിരുന്നു അക്ബർ. എന്നാൽ അതേസമയം മാങ്ങയുടെ ഉത്ഭവത്തെ പറ്റി ഇന്നും ഏകാഭിപ്രായം ഇല്ല. ഇന്ത്യക്ക് വടക്കു, കിഴക്കു മേഖലയിൽ ഇത് ഉത്ഭവിച്ചു എന്നാണ് പ്രബലമായ വിശ്വാസം. എന്നാൽ മാവിന്റെ ഉല്പത്തിയെ കുറിച്ചു വിപുലമായി ഗവേഷണം നടത്തിയ എസ്‌ ആർ മുഖർജിയുടെ അഭിപ്രായത്തിൽ, മാവിന്റെ ജനിതക രൂപമായ മാഞ്ജിഫെറ ബർമ, ഫായാം ,ഇന്ത്യയോ- ചൈന എന്നിവിടങ്ങളിലാവാം ഉത്ഭവിച്ചത് എങ്കിലും മാവിന്റെ സ്പീഷ്യസ് ആയ മാൻജിഫെറ ഇൻഡിക്കയുടെ ഉത്ഭവം ആസാം, ബർമ പ്രദേശത്തു ആവാം എന്നും അദ്ദേഹം അഭിപ്രായമുണ്ട്.

REPORTER: NASRIN HAMSSA

Top