ഇനി നഖങ്ങള്‍ അഴകുള്ളതാക്കാം

ഇനി നഖങ്ങള്‍ അഴകുള്ളതാക്കാം
ഇനി നഖങ്ങള്‍ അഴകുള്ളതാക്കാം

ഖങ്ങളെ മികച്ച രീതിയില്‍ സൂക്ഷിക്കുക എന്നത് അല്പം കഷ്ടപ്പാടുള്ള ഒരു ജോലിയാണ്. ശ്രദ്ധയോടെ പരിപാലിച്ചില്ലെങ്കില്‍ എളുപ്പത്തില്‍ കേടു വരാന്‍ സാധ്യതയുള്ള ഒന്നാണ് നമ്മുടെ നഖങ്ങള്‍. അതുകൊണ്ട് തന്നെ എല്ലാവര്‍ക്കും എല്ലായിപ്പോഴും മനോഹരമായ നഖങ്ങളും വിരലുകളുമെല്ലാം നിലനിര്‍ത്താന്‍ കഴിഞ്ഞെന്ന് വരില്ല. നഖങ്ങളുടെ പ്രശ്‌നങ്ങള്‍ അകറ്റി നല്ല കട്ടിയുള്ള, പൊട്ടിപ്പോകാത്ത, സുന്ദരമായ നഖങ്ങള്‍ കിട്ടാന്‍ ചില പൊടിക്കൈകള്‍ ഉണ്ട്. നിങ്ങളുടെ നഖങ്ങളില്‍ ഏതുതരം പ്രവര്‍ത്തികളും ചെയ്യാന്‍ തുടങ്ങുന്നതിന് മുന്‍പായി നഖങ്ങളും അതിനു ചുറ്റുമുള്ള ചര്‍മ്മവും വൃത്തിയാക്കുക എന്നതാണ് ആദ്യപടി. നിങ്ങളുടെ നഖങ്ങള്‍ ഒട്ടും തന്നെ അഴുക്കില്ലാത്തതാണെന്ന് ഉറപ്പു വരുത്തണം. നെയില്‍ പോളിഷിന്റെ ഒന്നും തന്നെ നഖത്തില്‍ ബാക്കിയില്ലെന്ന് ഉറപ്പുവരുത്തുക. ഇതിനായി നിങ്ങളുടെ കൈകള്‍ ഏറ്റവും ലോലമായ രീതിയിലാവണം സ്‌ക്രബ് ചെയ്യേണ്ടത്. ശ്രദ്ധയോടെ ചെയ്തില്ലെങ്കില്‍ ഇത് നഖങ്ങളുടെ രൂപഘടനയെ തകരാറിലാക്കുകയും അണുബാധയ്ക്ക് കാരണമാകുകയും ചെയ്യാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ നഖങ്ങളോട് സൗമ്യത പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്.

നിങ്ങളുടെ നഖം മിനുക്കുന്നതിനുള്ള ഉപകരണങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വൃത്തിയോടെ പരിപാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. പതിവായി നിങ്ങളിത് നഖത്തില്‍ ഉപയോഗിക്കുന്നതിനാല്‍ ഇത് പ്രധാന്യമര്‍ഹിക്കുന്ന കാര്യമാണ്. നഖങ്ങള്‍ നീട്ടി വളര്‍ത്താന്‍ ഇഷ്ടപ്പെടുന്ന ഒരാളാണ് നിങ്ങളെങ്കില്‍ മികച്ച ഉപകരണങ്ങള്‍ ഉപയോഗിച്ചുകൊണ്ടാവണം അവ കൈകാര്യം ചെയ്യേണ്ടത്. അല്ലെങ്കില്‍ ഇതുമൂലം നഖം പെട്ടെന്ന് പൊട്ടി പോകാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ നഖത്തിനു ചുറ്റുമുള്ള ബാഹ്യ ചര്‍മത്തെ ഒരു രീതിയിലും മുറിപ്പെടുത്തരുത്. ബാഹ്യ ചര്‍മ്മം നഖത്തിന്റെ വിസ്തീര്‍ണ്ണം അടച്ചുവച്ചുകൊണ്ട് സംരക്ഷണം ഉറപ്പാക്കുന്നു. നഖം കടിക്കുന്ന ശീലമുള്ള പല ആളുകളും, പുറംതൊലിയും ഇതോടൊപ്പം കടിക്കാറുണ്ട്. ഇത് പലപ്പോഴും ചര്‍മത്തിലും നഖത്തിനും മുറിവ് ഉണ്ടാക്കാനും ആ ഭാഗങ്ങളില്‍ ബാക്ടീരിയകളും മറ്റ് അണുബാധകളുമെല്ലാം കുമിഞ്ഞു കൂടുന്നതിന് കാരണമാകുകയും ചെയ്യുന്നു. നഖത്തിനു ചുറ്റുമുള്ള ബാഹ്യ ചര്‍മ്മങ്ങളെ എല്ലായ്‌പ്പോഴും ശ്രദ്ധയോടെ പരിപാലിക്കാന്‍ ശ്രമിക്കുക.

ഈ ഭാഗങ്ങളില്‍ ഈര്‍പ്പം പതിവായി നിലനിര്‍ത്തുന്നത് ആരോഗ്യവും അഴകുമുള്ള കൈനഖങ്ങള്‍ സമ്മാനിക്കുന്നതിന് സഹായിക്കും. നഖം മിനുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ഒട്ടും തന്നെ വെപ്രാളം കാട്ടരുത്. അതുപോലെ നഖങ്ങളില്‍ അമിതമായി നിറം നല്‍കുകയും ചെയ്യരുത്. ഇത് ഇത് നിങ്ങളുടെ നഖങ്ങളെ വരണ്ടതാക്കി മാറ്റുകയും നഖത്തിന്റെ ഘടനയെ ദുര്‍ബലപ്പെടുത്തുകയും ചെയ്‌തേക്കാം. രാസവസ്തുക്കള്‍ ഉപയോഗിച്ചു കൊണ്ടാണ് നെയില്‍ പോളിഷുകളെല്ലാം തയ്യാറാക്കിയിരിക്കുന്നത് എന്ന കാര്യം എപ്പോഴും ഓര്‍മ്മിക്കുക.

Top