CMDRF

ഇനി വീഡിയോകള്‍ റിവൈന്‍ഡ് ചെയ്യാം; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

ഇനി വീഡിയോകള്‍ റിവൈന്‍ഡ് ചെയ്യാം; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്
ഇനി വീഡിയോകള്‍ റിവൈന്‍ഡ് ചെയ്യാം; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

വാട്‌സപ്പില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ. വീഡിയോകള്‍ ഫോര്‍വേഡ് ചെയ്യാനും റിവൈന്‍ഡ് ചെയ്യാനുമുള്ള ഫീച്ചര്‍ വാട്‌സ്ആപ്പില്‍ ഉടന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആപ്പിന്റെ 23.12.0.71 പതിപ്പില്‍ ഫീച്ചര്‍ ലഭ്യമാകും.

വിഡിയോയുടെ അരികില്‍ ഡബിള്‍ ടാപ്പ് ചെയ്ത് വീഡിയോകള്‍ വേഗത്തില്‍ ഫോര്‍വേഡ് ചെയ്യാനും റിവൈന്‍ഡ് ചെയ്യാനും പുതിയ ഫീച്ചറിലൂടെ സാധിക്കും.
ഫീച്ചര്‍ എത്തുന്നതോടെ ഉപയോക്താക്കള്‍ക്ക് വിഡിയോയുടെ പ്രസക്തമായ ഭാഗങ്ങള്‍ വിഡിയോ മുഴുവനായി കാണാതെ തന്നെ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കും.

Top