തിരുവനന്തപുരം: നിരവധി ബില്ലുകള്‍ ഗവര്‍ണര്‍ പിടിച്ചു വച്ചത് കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതെന്ന് മന്ത്രി പി രാജീവ്. എന്നാല്‍ ഗവര്‍ണര്‍ അപ്പോള്‍ ബില്ലുകള്‍ രാഷ്ട്രപതിക്ക് അയക്കുകയായിരുന്നു. ആ നീക്കമാണ് ഇപ്പോള്‍ സുപ്രീം കോടതി പരിഗണിക്കുന്നത്. ഈ വിഷയം ഭരണഘടനാപരമായി പരിശോധിക്കണമെന്ന് സുപ്രീം കോടതിക്ക് ബോധ്യമായി. ഏതാണ് ശരിയെന്ന് ഇനി ഉന്നത നീതി പീഠം തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
കെ വാസുകിക്ക് വിദേശകാര്യ ചുമതല നല്‍കിയത് ഏകോപനത്തിനു മാത്രമാണ്. വിദേശകാര്യ സെക്രട്ടറി എന്ന പദവിയൊന്നും ആര്‍ക്കും നല്‍കിയിട്ടില്ല. അതെല്ലാം മാധ്യമങ്ങളുടെ വ്യാഖ്യാനമാണ്. റോയല്‍റ്റിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് പൂര്‍ണ അധികാരമുള്ളതിനാലാണ് നിയമം നിര്‍മിച്ചത്. സമാനമായി കേരളം നല്‍കിയ ഹര്‍ജികള്‍ക്കും വിധി ഊര്‍ജം പകരും. യൂണിവേഴ്‌സിറ്റി കേസുകളിലും വിധി വെളിച്ചം പകരുമെന്നും അദ്ദേഹം പറഞ്ഞു.