തിരുവനന്തപുരം: ഹെഡ് മാസ്റ്റർ/ പ്രിൻസിപ്പൽമാർക്ക് എയ്ഡഡ് സ്കൂൾ, കോളജ് അധ്യാപകരുടെ ശമ്പള ബില്ലുകൾ ട്രഷറികളിൽ നേരിട്ട് സമർപ്പിച്ച് മാറാനുള്ള അധികാരം റദ്ദാക്കിയ ധനകാര്യ വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചു.
എയ്ഡഡ് സ്കൂൾ, കോളജ് അധ്യാപകരുടെ ശമ്പള ബില്ലുകൾ ഹെഡ് മാസ്റ്റർ/ പ്രിൻസിപ്പൽമാർക്ക് ട്രഷറികളിൽ നേരിട്ട് സമർപ്പിച്ച് മാറാനുള്ള അധികാരം റദ്ദാക്കി ധനവകുപ്പ് ഉത്തരവിറക്കിയത് ഈ മാസം ആദ്യമാണ്. ഇതോടെ പ്രൈമറി സ്കൂളുകളിലെ ശമ്പളം മാറാൻ ബില്ലുകൾ എ.ഇ.ഒക്കും ഹൈസ്കൂളുകളിലേതിന് ഡി.ഇ.ഒക്കും ഹയർസെക്കൻഡറികളിലേതിന് ആർ.ഡി.ഡിമാർക്കും ഹെഡ് മാസ്റ്റർ/ പ്രിൻസിപ്പൽമാർ സമർപ്പിക്കേണ്ട സാഹചര്യമുണ്ടായിരുന്നു.
Also Read: നഴ്സിങ് കോഴ്സിന് അംഗീകാരമില്ല; 35 കശ്മീരി വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത് സർവകലാശാല
പകരം പഴയരീതിയിൽ അംഗീകാര അതോറിറ്റിയുടെ (വിദ്യാഭ്യാസ ഓഫിസർമാർ) ഡിജിറ്റൽ മേലൊപ്പ് വാങ്ങിയ ശേഷമേ ഒക്ടോബർ മുതൽ ബില്ലുകൾ സമർപ്പിക്കാൻ പാടുള്ളൂവെന്നും ഉത്തരവിൽ നിർദേശമുണ്ടായിരുന്നു.