ഇനി വാട്ടര്‍ മെട്രോ സൂറത്തിലും!

ഗതാഗതക്കുരുക്ക് കുറക്കാനും പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ഇനി വാട്ടര്‍ മെട്രോ സൂറത്തിലും!
ഇനി വാട്ടര്‍ മെട്രോ സൂറത്തിലും!

സൂറത്ത്: കൊച്ചിക്ക് പിന്നാലെ ഇന്ത്യയിലെ വാട്ടര്‍ മെട്രോ സര്‍വീസുള്ള രണ്ടാമത്തെ നഗരമായി മാറാന്‍ ഗുജറാത്തിലെ സൂറത്ത്. താപി നദിയെ ഉപയോഗപ്പെടുത്തി, സൂറത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (എസ്എംസി) 33 കിലോമീറ്റര്‍ നീളമുള്ള വാട്ടര്‍ മെട്രോ സംവിധാനമാണ് ആസൂത്രണം ചെയ്യുന്നത്. സൂറത്തില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരുടെ സംഘം വരും ദിവസങ്ങളില്‍ പഠനത്തിനായി കൊച്ചിയിലെത്തും. ഇന്ത്യന്‍ എക്‌സ്പ്രസ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഗതാഗതക്കുരുക്ക് കുറക്കാനും പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. നിലവില്‍ 70 ലക്ഷത്തോളം വരുന്ന സൂറത്തിലെ വര്‍ധിച്ചുവരുന്ന ജനസംഖ്യ കണക്കിലെടുത്താണ് പദ്ധതി. വാട്ടര്‍ മെട്രോ സര്‍വീസ് പദ്ധതിയുടെ സാധ്യത കണക്കിലെടുത്ത് എസ്എംസി, കൊച്ചി നഗരസഭയുമായി ബന്ധപ്പെട്ടിരുന്നു. 2021 ഡിസംബറിലാണ് കൊച്ചിയില്‍ വാട്ടര്‍ മെട്രോ ആരംഭിച്ചത്.

Also Read :എഡിജിപി എംആര്‍ അജിത്ത് കുമാറിന്റെ മെഡല്‍ തടഞ്ഞ് ഡിജിപി

‘കൊച്ചി വാട്ടര്‍ മെട്രോയുടെ ടീം സൂറത്തില്‍ ഞങ്ങളെ നയിക്കാന്‍ കൂടെയുണ്ടാകും. ഫ്രഞ്ച് വികസന ഏജന്‍സിയും സൂറത്തില്‍ ചെലവ് കുറഞ്ഞ വാട്ടര്‍ മെട്രോ സര്‍വീസുകള്‍ വികസിപ്പിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം ഞങ്ങള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. സര്‍വീസുകള്‍ സിറ്റി ബസുകള്‍, മെട്രോ റെയില്‍വേ എന്നിവയുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. അതിനാല്‍ ആളുകള്‍ക്ക് ഗതാഗത പ്രശ്നങ്ങള്‍ ഉണ്ടാകില്ല.’- സൂറത്ത് മുനിസിപ്പല്‍ കമ്മീഷണര്‍ ശാലിനി അഗര്‍വാള്‍ പറഞ്ഞു.

Top