ഇനി ലിങ്ക്ഡ് പിന്നിലും ഷോര്‍ട്ട് വിഡിയോ പങ്കുവെക്കാം

ഇനി ലിങ്ക്ഡ് പിന്നിലും ഷോര്‍ട്ട് വിഡിയോ പങ്കുവെക്കാം
ഇനി ലിങ്ക്ഡ് പിന്നിലും ഷോര്‍ട്ട് വിഡിയോ പങ്കുവെക്കാം

ടിക്ടോകിലൂടെ ജനപ്രിയമായ ഷോര്‍ട്ട് വീഡിയോകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ലിങ്ക്ഡ്ഇന്‍. ടിക് ടോകിന് പിന്നാലെ, ഇന്‍സ്റ്റഗ്രാമും യൂട്യൂബും ഫേസ്ബുക്കും സ്‌നാപ്ചാറ്റുമൊക്കെ ഹൃസ്വ വിഡിയോകള്‍ പരീക്ഷിക്കുകയും വിജയിക്കുകയും ചെയ്തിരുന്നു. അതിനായുള്ള പരീക്ഷണം ലിങ്ക്ഡ്ഇന്നില്‍ പുരോഗമിക്കുന്നതായി ടെക്ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.

റിപ്പോര്‍ട്ട് അനുസരിച്ച്, നാവിഗേഷന്‍ ബാറിലെ പുതിയ ‘വീഡിയോ’ ടാബിലാകും ഷോര്‍ട്ട് വീഡിയോകള്‍ കാണാനുള്ള ഓപ്ഷന്‍ ദൃശ്യമാവുക. വിഡിയോ ഷെയര്‍ ലൈക്ക് കമന്റ് ചെയ്യാന്‍ സാധിക്കും. ലിങ്ക്ഡ്ഇനില്‍ ഇതിനകം വീഡിയോ പങ്കുവെക്കാനുള്ള ഓപ്ഷന്‍ നല്‍കിയിട്ടുണ്ട്. ഇതിന് പുറമെയാണ് പുതിയ ഷോര്‍ട്ട് വീഡിയോ സൗകര്യവും അവതരിപ്പിക്കുന്നത്. തൊഴിലന്വേഷകരെ രസിപ്പിക്കാന്‍ ഗെയിമുകള്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ലിങ്ക്ഡ്ഇന്‍ ആലോചിക്കുന്നതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

Top