ബിരേന്‍ സിങ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് എന്‍പിപി

7 എംഎല്‍എമാരാണ് എന്‍പിപിക്ക് ഉള്ളത്.

ബിരേന്‍ സിങ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് എന്‍പിപി
ബിരേന്‍ സിങ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് എന്‍പിപി

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമായതോടെ ബിരേന്‍ സിങ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് എന്‍പിപി. 7 എംഎല്‍എമാരാണ് എന്‍പിപിക്ക് ഉള്ളത്. എന്നാല്‍ ബിജെപിക്ക് ഒറ്റയ്ക്ക് കേവലഭൂരിപക്ഷം ഉള്ളതിനാല്‍ സര്‍ക്കാറിന് ഭീഷണിയില്ല. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതല യോഗം ചേര്‍ന്നു. നാളെ വൈകിട്ട് വീണ്ടും യോഗം ചേരും.

Also Read:മണിപ്പൂരിൽ അഫ്സ്പ പിൻവലിക്കണം; കേന്ദ്രത്തോട് ആവശ്യപ്പെട്ട് സംസ്ഥാനം

മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങിന്റെയും എംഎല്‍എമാരുടെയും വീടുകള്‍ക്ക് നേരെ പ്രതിഷേധക്കാര്‍ ആക്രമണം നടത്തി. പ്രതിഷേധക്കാര്‍ക്ക് നേരെ സുരക്ഷാസേന കണ്ണീര്‍വാതകം പ്രയോഗിച്ചു.സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ അനീഷ് ദയാല്‍ മണിപ്പൂരിലെത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നിര്‍ദ്ദേശ പ്രകാരമാണ് സന്ദേശം. മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയിലും പ്രതിഷേധം ഉയര്‍ന്നു.

Top