ഡല്‍ഹി: സിഎസ്‌ഐആര്‍ നെറ്റ് പരീക്ഷ മാറ്റിവെക്കുന്നതായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.ഐ.). ജൂണ്‍ 25 മുതല്‍ 27 വരെ നടക്കാനിരിക്കുന്ന പരീക്ഷയാണ് മാറ്റിവെച്ചത്.
ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളും ലോജിസ്റ്റിക്സ് പ്രശ്നങ്ങളും മൂലമാണ് പരീക്ഷ മാറ്റിവെക്കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.ജൂൺ 18ന് നടന്ന യുജിസി നെറ്റ് പരീക്ഷയും എൻടിഎ റദ്ദാക്കിയിരുന്നു. പരീക്ഷയിലെ ചോദ്യങ്ങള്‍ ചോർന്നെന്ന സംശയത്തെത്തുടർന്നായിരുന്നു നടപടി. ഇതുമായി ബന്ധപ്പെട്ടു സിബിഐ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
11 ലക്ഷം പേരാണു യുജിസി നെറ്റ് പരീക്ഷയെഴുതിയിരുന്നത്. ആർട്സ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ കോളജ് അധ്യാപനത്തിനും ജെആർഎഫിനുമുള്ള യോഗ്യതാപരീക്ഷയാണു യുജിസി നെറ്റ്.സയൻസ്, എൻജിനിയറിങ്, ടെക്നോളജി വിഷയങ്ങളിലുള്ള കോളജ് അധ്യാപക യോഗ്യതാ പരീക്ഷയാണ് സിഎസ്ഐആർ നെറ്റ്. ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് എൻടിഎ നടത്തിയ നീറ്റ് പരീക്ഷയും റദ്ദാക്കിയിരുന്നു.