പുത്തൻ നിറങ്ങളിൽ എൻടോർക്ക് 125, റെയ്‌സ് എക്‌സ്‌പി സ്കൂട്ടറുകൾ വിപണിയിലെത്തി

പുത്തൻ നിറങ്ങളിൽ എൻടോർക്ക് 125, റെയ്‌സ് എക്‌സ്‌പി സ്കൂട്ടറുകൾ വിപണിയിലെത്തി
പുത്തൻ നിറങ്ങളിൽ എൻടോർക്ക് 125, റെയ്‌സ് എക്‌സ്‌പി സ്കൂട്ടറുകൾ വിപണിയിലെത്തി

ടിവിഎസ് മോട്ടോർ കമ്പനിയുടെ ടിവിഎസ് എൻടോർക്ക് 125, റെയ്‌സ് എക്‌സ്‌പി സീരീസുകളിൽ പുത്തൻ നിറങ്ങളുമായി വിപണിയിലെത്തി.
ടർക്കോയ്‌സ്, ഹാർലെക്വിൻ ബ്ലൂ, നാർഡോ ഗ്രേ എന്നീ മൂന്ന് നിറങ്ങളിലാണ് എൻടോർക്ക് 125 എത്തുന്നത്. എൻടോർക് റേസ് എക്‌സ്‌പി, മാറ്റ്, മാറ്റ് ബ്ലാക്ക് സ്പെഷ്യൽ എഡിഷനുകളും പുറത്തിറങ്ങി.

യുവാക്കളെയാണ് ടിവിഎസ് എൻടോർക്ക് 125 ലക്ഷ്യമിടുന്നത് എന്ന് കമ്യൂട്ടർ മോട്ടോർ സൈക്കിൾസ് & കോർപറേറ്റ് ബ്രാൻഡ് വിപണന വിഭാഗം സീനിയർ വൈസ് പ്രസിഡന്റ് അനിരുദ്ധ ഹൽദാർ പറഞ്ഞു. മികച്ച 124.8സിസി. 7000 ആർപിഎമ്മിൽ 9.5 പിഎസും 500 ആർപിഎമ്മിൽ 10.6 എൻഎം ടോർക്കും നൽകുന്ന മൂന്നു വാൽവ് എഞ്ചിൻ എന്നിവയും ടിവിഎസ് എൻടോർക്ക് 125-ൻ്റെ മോടി കൂട്ടുന്നു.

ബ്ലൂടൂത്ത് കണക്ടിവിറ്റി, പൂർണ ഡിജിറ്റൽ ഡി‌സ്പ്ലേ, ഡ്യൂവൽ റൈഡ് മോഡുകൾ, സിഗ്നേചർ എൽഇഡി ഹെഡ്ലാമ്പ് തുടങ്ങി ഡിജിറ്റൽ അപ്ഡേഷനുകളും ഇതിന്റെ പ്രതേകതയാണ്. സാഹസികത ഇഷ്ടമുള്ളവർക്ക് വേണ്ടിയാണ് ടിവിഎസ് എൻടോർക്ക് റെയ്‌സ് എക്‌സ്‌പി തയ്യാറാക്കിയിരിക്കുന്നത്. 7000 ആർപിഎമ്മിൽ 10.2 പിഎസും 500 ആർപിഎമ്മിൽ 10.9 എൻഎം ടോർകും നൽകുന്ന ശക്തമായ 124.8സിസി മൂന്നു വാൽവ് എഞ്ചിൻ ഇതിനെ ഈ വിഭാഗത്തിലെ ഏറ്റവും മികച്ച സ്‌കൂട്ടറാക്കി മാറ്റുന്നു.

Top