CMDRF

എൻടിആറും ജാൻവി കപൂറും,’ദേവര’ അല്പം റൊമാന്റിക്കാണ്; ഇത് സൂപ്പർ ജോഡി!

എൻടിആറും ജാൻവി കപൂറും,’ദേവര’ അല്പം റൊമാന്റിക്കാണ്; ഇത് സൂപ്പർ ജോഡി!
എൻടിആറും ജാൻവി കപൂറും,’ദേവര’ അല്പം റൊമാന്റിക്കാണ്; ഇത് സൂപ്പർ ജോഡി!

കൊരട്ടല ശിവ – ജൂനിയ‍‍ർ എൻടിആർ ചിത്രം ‘ദേവര പാർട്ട്‌ 1 ‘ന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് റിപ്പോർട്ടുകൾ പുറത്ത്. ചിത്രത്തിലെ രണ്ടാമത്തെ ഗാനം ഓഗസ്റ്റ്‌ 5-ന് പുറത്തിറങ്ങുമെന്ന് അണിയറപ്രവർത്തകർ ഇതിനോടകം അറിയിച്ചു. ഗാനത്തിന്റെ പോസ്റ്റർ സൂചിപ്പിക്കുന്നത് ഒരു റൊമാന്റിക്‌ ഗാനമായിരിക്കും ഇതെന്നാണ്. അനിരുദ്ധ് സംഗീതം നൽകുന്ന ഗാനം പ്രേക്ഷകരെ ഏറെ ആകർഷിക്കുമെന്നാണ് പ്രതീക്ഷ. വലിയ ബജറ്റിൽ രണ്ടു ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ നേരത്തെ പുറത്തിറങ്ങിയ ഗാനവും പോസ്റ്ററുകളും ഗ്ലിംപ്സ് വീഡിയോയും പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സെപ്റ്റംബർ 27-നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

‘ജനതാ ഗാരേജ് ‘ എന്ന ബോക്സ്‌ഓഫീസ് ചിത്രത്തിന് ശേഷം കൊരട്ടല ശിവയും എൻടിആറും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ദേവര പാർട്ട്‌ 1. മലയാളത്തിന്റെ മെഗാസ്റ്റാർ മോഹൻലാൽ ഭാഗമായ ടോളിവുഡ് ചിത്രം കൂടിയായിരുന്നു ജനതാ ഗാരേജ്. എന്നാൽ ദേവരയിൽ ബോളിവുഡ് താരങ്ങളായ ജാൻവി കപൂറും സെയ്ഫ് അലി ഖാനും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

അതേസമായം ജാൻവിയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ദേവര. യുവസുധ ആർട്ട്‌സും എൻടിആർ ആർട്സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമുരി കല്യാൺ റാം ആണ് അവതരിപ്പിക്കുന്നത്. ജാൻവിയെയാണ് എൻ ടി ആർ നും പുറമെ പ്രകാശ്‌ രാജ്, ശ്രീകാന്ത് മേക്ക, ഷൈൻ ടോം ചാക്കോ, നരൈൻ തുടങ്ങി ഒട്ടനവധി അഭിനേതാക്കൾ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ബിഗ്‌ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായി പുറത്തിറങ്ങുമെന്ന് നിർമ്മാതാക്കൾ തുടക്കത്തിൽ അറിയിച്ചിരുന്നു.

Top