CMDRF

കേരളത്തില്‍ ആണവനിലയം; പ്രാഥമിക ചര്‍ച്ചകള്‍പോലും നടന്നിട്ടില്ലെന്ന് വൈദ്യുത മന്ത്രി

കേരളത്തില്‍ ആണവനിലയം; പ്രാഥമിക ചര്‍ച്ചകള്‍പോലും നടന്നിട്ടില്ലെന്ന് വൈദ്യുത മന്ത്രി
കേരളത്തില്‍ ആണവനിലയം; പ്രാഥമിക ചര്‍ച്ചകള്‍പോലും നടന്നിട്ടില്ലെന്ന് വൈദ്യുത മന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ ആണവനിലയം സ്ഥാപിക്കുന്നത് സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍പോലും നടന്നിട്ടില്ലെന്ന് വൈദ്യുത മന്ത്രി കെ.കൃഷ്ണന്‍ കുട്ടി. കല്‍പകത്ത് തോറിയം ഉപയോഗിച്ചുള്ള ജനറേറ്റര്‍ പ്രവര്‍ത്തിക്കുന്നത് പഠിക്കാനായി കെഎസ്ഇബി സംഘം പോയിരുന്നു. ആണവ നിലയത്തില്‍നിന്നുള്ള വൈദ്യുതി വാങ്ങലും ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

‘ആണവ നിലയത്തേക്കാൾ തോറിയം നിലയമാണ് സംസ്ഥാനത്ത് ഉചിതമെന്നാണ് മനസ്സിലാക്കുന്നത്. തോറിയത്തിന് ദൂഷ്യഫലങ്ങള്‍ കുറവാണ്. കല്‍പകത്ത് ഇത് വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്. അത് സംബന്ധിച്ച് ചര്‍ച്ചചെയ്തിട്ടുണ്ട്. കേരളത്തിന് പുറത്താണെങ്കിലും നിര്‍മിച്ച് വിഹിതം വാങ്ങാം.

നയപരമായ തീരുമാനമാണത്. മുഖ്യമന്ത്രിയുമായി ആലോചിക്കേണ്ടതുണ്ട്’, മന്ത്രി കൃഷ്ണന്‍കുട്ടി പറഞ്ഞു. കെഎസ്ഇബി ചെയര്‍മാനും സംഘവും ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനുമായി കേരളത്തില്‍ ആണവ നിലയം കൊണ്ടുവരുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്‌തെന്ന വാര്‍ത്ത മന്ത്രി നിഷേധിച്ചു.

Top