കോഴിക്കോട്: കെഎസ്ആർടിസി ബസ് യാത്രക്കിടെ പെൺകുട്ടിക്കുനേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിലായി. മാനന്തവാടിയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിൽ വെച്ചാണ് സംഭവം. ബസിൽ പ്ലസ്ടു വിദ്യാർത്ഥിനിക്കുനേരെയാണ് നഗ്നതാ പ്രദർശനം നടത്തിയത്. തമിഴ്നാട് ചെങ്കോട്ട സ്വദേശി ശിവനയ്യ ആണ് പിടിയിലായത്.
Also read: മുളകുപൊടി വിതറി സിനിമ സ്റ്റൈൽ മോഷണം; പിടികൂടി പൊലീസ്
കുടുംബത്തോടൊപ്പം സഞ്ചരിക്കുകയായിരുന്ന പെൺകുട്ടിക്കു നേരെ സമീപത്തെ സീറ്റിലിരുന്ന യുവാവാണ് നഗ്നതാപ്രദർശനം നടത്തിയത്. താമരശ്ശേരി ചുരം ഇറങ്ങുന്ന സമയത്തായിരുന്നു സംഭവം. തുടർന്ന് പെൺകുട്ടിയുടെ പരാതിയെ തുടർന്ന് ബസ് താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. തുടർന്ന് യുവാവിനെ പൊലീസിന് കൈമാറി. ഇതിനുശേഷമാണ് ബസ് കോഴിക്കോടേക്ക് യാത്ര തുടർന്നത്.