CMDRF

വിദ്യാര്‍ഥികള്‍ക്ക് നേരേ നഗ്‌നതാപ്രദര്‍ശനം; പൊലീസുകാരന്‍ അറസ്റ്റില്‍

വിദ്യാര്‍ഥികള്‍ക്ക് നേരേ നഗ്‌നതാപ്രദര്‍ശനം; പൊലീസുകാരന്‍ അറസ്റ്റില്‍
വിദ്യാര്‍ഥികള്‍ക്ക് നേരേ നഗ്‌നതാപ്രദര്‍ശനം; പൊലീസുകാരന്‍ അറസ്റ്റില്‍

കൊച്ചി: കളമശ്ശേരിയില്‍ വിദ്യാര്‍ഥികള്‍ക്ക് നേരേ നഗ്‌നതാപ്രദര്‍ശനം നടത്തിയ പൊലീസുകാരന്‍ അറസ്റ്റില്‍. എറണാകുളം റൂറല്‍ എ ആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ വൈക്കം സ്വദേശി അനന്തനുണ്ണിയെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

കളമശ്ശേരി കുസാറ്റ് കാംപസിന് സമീപം ഇയാള്‍ വിദ്യാര്‍ഥികള്‍ക്ക് നേരേ നഗ്‌നതാപ്രദര്‍ശനം നടത്തിയെന്നാണ് പരാതി. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് അനന്തനുണ്ണിയെ അറസ്റ്റ് ചെയ്തത്. പിന്നീട് ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. പൊലീസുകാരനെതിരെ വകുപ്പുതല നടപടി ഉണ്ടായേക്കും.

Top