കുവൈത്ത് സിറ്റി: രാജ്യത്തെ സര്‍ക്കാര്‍ ഏകീകൃത ആപ്ലിക്കേഷനായ സഹൽ ആപ്പില്‍ ഉപയോക്താക്കളുടെ എണ്ണം കൂടുന്നതായി വിവരം. കഴിഞ്ഞ മാസം സഹൽ വഴി നാല് ദശലക്ഷത്തിലധികം ഇടപാടുകൾ നടത്തിയതായി സഹൽ ആപ് വക്താവ് പറഞ്ഞു. ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വർധനയാണ് ഒക്ടോബറിൽ ഇംഗ്ലീഷ് സേവനം ആരംഭിച്ചതിനു ശേഷം രേഖപ്പെടുത്തിയത്.
ALSO READ: 85 കിലോഗ്രാം ക്രിസ്റ്റൽ മെത്ത് പിടികൂടി
സർക്കാർ സേവനങ്ങൾ ഡിജിറ്റലാക്കുന്ന നടപടികളുടെ ഭാഗമായി 2021 സെപ്റ്റംബർ 15നാണ് സഹൽ ആപ് പുറത്തിറക്കിയത്. രേഖകളുടെ സാധുത ഉറപ്പു വരുത്താൻ ക്യു ആർ കോഡ് സൗകര്യവും ഉണ്ട്. നിലവില്‍ 37 സർക്കാർ വകുപ്പുകളുടെ 400ലധികം സേവനങ്ങൾ ഇതുവഴി ലഭ്യമാണ്.ക്രിമിനൽ റെക്കോർഡ് സർട്ടിഫിക്കറ്റ് ഇഷ്യുവായിരുന്നു കഴിഞ്ഞ മാസത്തില്‍ ആളുകളെ ആകർഷിച്ച പ്രധാന സേവനം.