CMDRF

തിയറ്ററുകളില്‍ ചിരി ഉത്സവവുമായി ‘നുണക്കുഴി’; ഇതുവരെ നേടിയത് 3.51 കോടി രൂപ

തിയറ്ററുകളില്‍ ചിരി ഉത്സവവുമായി ‘നുണക്കുഴി’; ഇതുവരെ നേടിയത് 3.51 കോടി രൂപ
തിയറ്ററുകളില്‍ ചിരി ഉത്സവവുമായി ‘നുണക്കുഴി’; ഇതുവരെ നേടിയത് 3.51 കോടി രൂപ

പൊട്ടിച്ചിരിയുടെ മാലപ്പടക്കവുമായി ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ബേസില്‍ ജോസഫും സംഘവും തകര്‍ത്തഭിനയിച്ച ‘നുണക്കുഴി’. ജീത്തു ജോസഫിന്റെ ക്രൈംത്രില്ലര്‍ ജോണറില്‍ നിന്നും മാറി സഞ്ചരിക്കുന്ന ചിത്രം ഒരു കംപ്ലീറ്റ് കോമഡി എന്റര്‍ടൈനറാണ്. ശനിയാഴ്ച മാത്രം നുണക്കുഴി നേടിയത് 1.11 കോടി രൂപയാണ്. നുണക്കുഴിയുടെ ആകെ നേട്ടം 3.51 കോടി രൂപയായി എന്നാണ് പ്രമുഖ സിനിമ ട്രേഡ് അനലിസ്റ്റുകളുടെ സാക്‌നില്‍ക്കിന്റെ റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ നിന്ന് ആകെ 1.65 കോടി റിലീസിന് നേടിയ നുണക്കുഴി മൂന്നാം ദിവസം തെല്ലൊന്നു ഇടിഞ്ഞു. 0.75 കോടി രൂപയില്‍ അധികമാണ് മൂന്നാം ദിവസം നേടിയത്. നായകന്‍ ബേസിലിന്റെ പക്വതയില്ലായ്മയില്‍ നിന്നും സംഭവിച്ച ഒരു അബദ്ധത്തില്‍ നിന്നും തുടങ്ങി അബദ്ധങ്ങളുടെയും ഊരാക്കുടുക്കുകളുടെയും വലിയൊരു യാത്രയാണ് ചിത്രം. ചിരി നിറച്ച നുണക്കുഴി സിനിമയുടെ തിരക്കഥ കെ ആര്‍ കൃഷ്ണകുമാറിന്റേത് ആണ്.

രസകരമായ ഒട്ടേറെ ചിരി രംഗങ്ങളുമായാണ് സിനിമ പ്രേക്ഷകരുടെ പ്രിയം നേടുന്നതെന്നാണ് റിപ്പോര്‍ട്ട്. ബേസില്‍ ജോസഫിന്റെ മാനറിസങ്ങളാണ് നുണക്കുഴി സിനിമയുടെ പ്രധാന ആകര്‍ഷണം. കോമഡിയിലെ ടൈമിംഗില്‍ മികവ് പ്രകടിപ്പിക്കുന്ന താരം ബേസില്‍ ജോസഫിന്റെ നുണക്കുഴി കുടുംബപ്രേക്ഷകരുടെ സിനിമയായും മാറുന്നുവെന്ന അഭിപ്രായം ഇന്ത്യയിലെ ആകെ കളക്ഷനില്‍ നേട്ടമാകും.

ബേസിലിനൊപ്പം ഗ്രേസ് ആന്റണിയും സിദ്ധിഖും ബൈജുവും മനോജ് കെ ജയനും അല്‍ത്താഫും സൈജു കുറുപ്പും ഒക്കെ ചിരിക്ക് കൂട്ടായെത്തുമ്പോള്‍ ഇക്കുറി അജു വര്‍ഗീസ് അല്‍പം സീരിയസാണ്. ഒന്നിനൊന്ന് കോര്‍ത്തിണക്കി പോകുന്ന ചിരി രംഗങ്ങളില്‍ എല്ലാവരും മികച്ച പ്രകടനം നടത്തുന്നുവെന്നാണ് ചിത്രം കണ്ടവര്‍ അഭിപ്രായപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് സതീഷ് കുറുപ്പാണ്. ഉത്സവകാലത്ത് ആര്‍ത്ത് ചിരിക്കാന്‍ വിഭവങ്ങളുള്ള ചിത്രമാണ് നുണക്കുഴി എന്നാണ് പ്രതികരണങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

Top