നഴ്സ് പ്രാക്ടീഷണർ കോഴ്സ്: ഐ.എം.എ.യുടെ പ്രതികരണത്തെ എതിർത്ത് ടി.എൻ.എ.ഐ

രണ്ടുവര്‍ഷത്തെ നഴ്‌സ് പ്രാക്ടിഷണര്‍ കോഴ്‌സിന് ചേരാന്‍ യോഗ്യരായത് ബിഎസ്‌സി നഴ്‌സിങ് ബിരുദം പൂർത്തിയാക്കിയവരാണ്

നഴ്സ് പ്രാക്ടീഷണർ കോഴ്സ്: ഐ.എം.എ.യുടെ പ്രതികരണത്തെ എതിർത്ത് ടി.എൻ.എ.ഐ
നഴ്സ് പ്രാക്ടീഷണർ കോഴ്സ്: ഐ.എം.എ.യുടെ പ്രതികരണത്തെ എതിർത്ത് ടി.എൻ.എ.ഐ

കാസർഗോഡ്: ഇന്ത്യൻ നഴ്സിങ് കൗൺസിൽ (ഐ.എൻ.സി.) രൂപീകരിച്ച നഴ്സ് പ്രാക്ടീഷണർ കോഴ്സിനെക്കുറിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ.) കേരള ഘടകം നടത്തിയ പ്രതികരണത്തെ രൂക്ഷവിമർശിച്ചിരിക്കുകയാണ് ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ (ടി.എൻ.എ.ഐ.). ജെറിയാട്രിക് നഴ്സിങ്ങിൽ നഴ്സിങ് ബിരുദധാരികൾക്കായി നഴ്സ് പ്രാക്ടീഷണർ കോഴ്സ് ആരംഭിക്കുന്നതിയായുള്ള കൗൺസിലിന്റെ നീക്കം തടയുമെന്ന് ഐ.എം.എ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

എന്നാൽ വസ്തുതകൾ പഠിക്കാതെയും തെറ്റിദ്ധരിപ്പിക്കും വിധവുമാണ് ഐ.എം.എ പ്രതികരണം നടത്തിയിരിക്കുന്നതെന്ന് ടി.എൻ.എ.ഐ കുറ്റപ്പെടുത്തി. ആരോഗ്യരംഗത്ത് മുൻനിരയിലുള്ള യു.എസ്.എ, ബ്രിട്ടൻ, ന്യൂസീലൻഡ്, കാനഡ മുതലായ രാജ്യങ്ങളിൽ 1975 മുതൽതന്നെ നഴ്സ് പ്രാക്ടീഷണർമാരുണ്ടെന്ന് ടി.എൻ.എ.ഐ. സംസ്ഥാന പ്രസിഡന്റ് പ്രൊഫ. രേണു സൂസൻ തോമസും സെക്രട്ടറി പ്രൊഫ. പ്രമീന മുക്കോലത്തും വ്യക്തമാക്കി.

Also Read: 10 കോളജുകൾക്ക് 2 ലക്ഷം രൂപയുടെ സ്റ്റാർട്ടപ്ഗ്രാന്റുകൾ;പ്രഖ്യാപനവുമായി സാങ്കേതിക സർവകലാശാല

നഴ്സ് പ്രാക്ടീഷണർ ജോലി പുതിയതല്ലെന്നും ഇന്ത്യയിൽ ഇത് നടപ്പാക്കാൻ വൈകിയെന്നേയുള്ളൂയെന്നും ടി.എൻ.എ.ഐ പറഞ്ഞു. ആരോഗ്യ നിലവാരത്തിൽ മേല്പറഞ്ഞ രാജ്യങ്ങൾക്കൊപ്പം നിൽക്കുന്ന കേരളത്തിൽ ഇത് നടപ്പാക്കുന്നത് ആരോഗ്യരംഗത്തെ എങ്ങനെയാണ് പിന്നോട്ടടിപ്പിക്കുന്നതെന്ന് ഐ.എം.എ വിശദീകരിക്കണമെന്നും അവർ പറഞ്ഞു. ഈ രാജ്യങ്ങളിലൊന്നും ഡോക്ടർമാരുടെ ജോലിസാധ്യതയെ ഇത് ബാധിച്ചിട്ടില്ലെന്നും ഐ.എം.എ നടത്തുന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും ടി.എൻ.എ.ഐ കൂട്ടിച്ചേർത്തു.

നഴ്സിങ് പഠനശാഖയ്ക്ക് ഒരു ഘടനയുണ്ടെന്നും അവരെ ചികിത്സകർ എന്ന തരത്തിലേക്ക് അവതരിപ്പിക്കുന്നത് വെല്ലുവിളിയായേ കാണുവാനായി സാധിക്കൂ എന്നും ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ബനവനും സെക്രട്ടറി ഡി.കെ.ശശിധരനും പറഞ്ഞത്. ഡോക്ടർമാരുടെ തൊഴിലവസരം നിഷേധിച്ച് അനർഹരും അയോഗ്യരുമായ വ്യക്തികളെ തിരുകിക്കയറ്റുന്നത് സംഭവയോഗ്യമല്ലയെന്ന് വ്യക്തമാക്കി ഐ.എം.എ. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കത്തയക്കുകയും ചെയ്തു.

Also Read: ഇന്ത്യയിലെ ഏറ്റവും വലിയ ‘സിവിൽ സർവീസ് ഹബ്’ ഏതെന്നറിയുമോ?

രണ്ടുവര്‍ഷത്തെ നഴ്‌സ് പ്രാക്ടിഷണര്‍ കോഴ്‌സിന് ചേരാന്‍ യോഗ്യരായത് ബിഎസ്‌സി നഴ്‌സിങ് ബിരുദം പൂർത്തിയാക്കിയവരാണ്. വിദഗ്ദ പഠന, പരിശീലനത്തിന് ശേഷം ഇവരെ നിയോഗിക്കുക ഡോക്ടര്‍മാര്‍ എപ്പോഴും ലഭ്യമല്ലാത്തിടങ്ങളില്‍ രോഗികള്‍ക്ക് കുറഞ്ഞ ചെലവില്‍ ചികിത്സ നടപ്പാക്കാൻ വേണ്ടിയാണ്. വര്‍ഷങ്ങള്‍ നീണ്ട പഠനത്തിന് ശേഷമാണ് ഐ.എന്‍.സിയും കോഴ്‌സ് നടപ്പാക്കുന്നതെന്നും ഇതിനെതിരെയുള്ള പ്രചാരണം ആരോഗ്യരംഗത്തെ പിന്നോട്ടടിപ്പിക്കുമെന്നും ടി.എന്‍.എ.ഐ വ്യക്തമാക്കി. ഐ.എം.എ ദേശീയ പ്രസിഡന്റുകൂടി അംഗമായ ഐ.എന്‍.സി രൂപപ്പെടുത്തി അംഗീകരിച്ച നഴ്‌സ് പ്രാക്ടീഷണര്‍ കോഴ്‌സിനെ കേരളത്തിലെ ഐ.എ.എ ഭാരവാഹികള്‍ എതിര്‍ക്കുന്നത് ഇതിനുവേണ്ടിയെന്നും ഇത് തികച്ചും അപമാനകരമാണെന്നും ടി.എന്‍.എ.ഐ ദേശീയ പ്രസിഡന്റ് ഡോ റോയ് കെ ജോര്‍ജ് പറഞ്ഞു

Top