പ്രൊഫഷണല്‍ ഡിഗ്രി ഇന്‍ നഴ്സിങ് ആന്‍ഡ് പാരാമെഡിക്കല്‍ കോഴ്സുകളിലേക്കുള്ള ഒന്നാംഘട്ട അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു. www.lbscentre.kerala.gov.in സൈറ്റില്‍ അലോട്‌മെന്റ് ലഭിക്കും. അലോട്‌മെന്റ് ലഭിച്ചവര്‍ വെബ്സൈറ്റില്‍ നിന്ന് പ്രിന്റൗട്ടെടുത്ത് ഫീ പേമെന്റ് സ്ലിപ്പ് ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖയില്‍ ഹാജരാക്കി ഓഗസ്റ്റ് 22-നകം നിര്‍ദിഷ്ട ഫീസ് അടയ്ക്കണം.
ഓണ്‍ലൈനായും ഫീസ് അടയ്ക്കാം. അലോട്‌മെന്റ് ലഭിച്ച് ഫീസ് അടച്ചവര്‍ അവരുടെ ഓപ്ഷനുകള്‍ തുടര്‍ന്നുള്ള അലോട്‌മെന്റുകള്‍ക്ക് പരിഗണിക്കപ്പെടേണ്ടതില്ലെങ്കില്‍ അവ ഓപ്ഷന്‍ ലിസ്റ്റില്‍ നിന്ന് നീക്കണം. ഫീസ് അടയ്ക്കാത്തവര്‍ക്ക് അലോട്‌മെന്റ് നഷ്ടപ്പെടും. അവരുടെ ഓപ്ഷനുകള്‍ തുടര്‍ന്നുള്ള അലോട്‌മെന്റുകളില്‍ പരിഗണിക്കപ്പെടില്ല.