പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്‌സിംഗ് വിദ്യാർത്ഥിയുടെ മരണത്തിൽ കടുത്ത നിയമ നടപടിയുമായി പോലീസ്. പ്രതികൾക്കെതിരെ എസ് സി എസ് ടി പീഡന നിരോധന നിയമം ചുമത്തിയേക്കും. അമ്മുവിൻറെ പിതാവിന്റെ മൊഴിയും കോളേജിൽ നൽകിയ പരാതിയും കണക്കിലെടുത്താണ് പോലീസ് തീരുമാനമെടുത്തത്. അതേസമയം, അമ്മുവിൻറെ മരണത്തിൽ സഹപാഠികളായ അലീന, അഷിത, അഞ്ജന എന്നിവരാണ് അറസ്റ്റിലായത്.