നഴ്സിങ് വിദ്യാർഥിയുടെ മരണം: അന്വേഷണത്തിന് നിര്‍ദേശം നല്‍കി വീണ ജോര്‍ജ്

പലപ്പോഴും സഹപാഠികൾ മർദ്ദിക്കാൻ ശ്രമിച്ചിരുന്നുവെന്നും അമ്മു ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സഹോദരൻ

നഴ്സിങ് വിദ്യാർഥിയുടെ മരണം: അന്വേഷണത്തിന് നിര്‍ദേശം നല്‍കി  വീണ ജോര്‍ജ്
നഴ്സിങ് വിദ്യാർഥിയുടെ മരണം: അന്വേഷണത്തിന് നിര്‍ദേശം നല്‍കി  വീണ ജോര്‍ജ്

തിരുവനന്തപുരം: പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർഥിയുടെ ദുരൂഹമരണത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ സര്‍വകലാശാലക്ക് നിര്‍ദേശം നല്‍കി മന്ത്രി വീണ ജോര്‍ജ് . വിദ്യാർഥിക്ക് നേരെയുണ്ടായ സഹപാഠികളിൽ നിന്നുള്ള മാനസിക പീഡനമാണ് മരണകാരണമെന്നാണ് കുടുംബം ആരോപിച്ചിരുന്നത് . തുടർന്നാണ് നഴ്സിങ് വിദ്യാർഥിയുടെ മരണത്തിൽ അന്വേഷണം നടത്താന്‍ മന്ത്രി നിർദേശം നൽകിയത്.

തിരുവനന്തപുരം സ്വദേശിനിയായ നഴ്സിങ് വിദ്യാർഥി അമ്മു മരിച്ചത് വെള്ളിയാഴ്ച ഉച്ചക്ക് ഹോസ്റ്റലിന്റെ മുകളിൽ നിന്നും ചാടിയാണ്. ഈ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിൻറെ ആരോപണം. അമ്മുവിന് റാഗിങ്ങും വ്യക്തിഹത്യയും സ്ഥിരമായി നേരിടേണ്ടി വന്നുവെന്നും കിടന്നുറങ്ങിയ മുറിയിൽ അതിക്രമിച്ച് കടക്കാൻ സഹപാഠികൾ ശ്രമിച്ചുവെന്നും കുടുംബം ആരോപിക്കുന്നു. മറ്റുള്ള കുട്ടികളുടെയൊപ്പം അധ്യാപകരും ഇതിനൊക്കെ കൂട്ട് നിന്നുവെന്നുമാണ് കുടുംബം കുറ്റപ്പെടുത്തുന്നത്.

Also Read : ‘അയ്യപ്പ വിശ്വാസികളെ കറവ പശുവിനെ പോലെ കാണുന്നു’: കെ.പി ശശികല

തന്റെ സഹോദരി ഏറെ മാനസിക പിരിമുറുക്കത്തിലായിരുന്നുവെന്നാണ് അമ്മുവിൻറെ സഹോദരൻ പറഞ്ഞത്. പലപ്പോഴും സഹപാഠികൾ മർദ്ദിക്കാൻ ശ്രമിച്ചിരുന്നുവെന്നും അമ്മു ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സഹോദരൻ ചൂണ്ടിക്കാണിച്ചു.

Top