തൃശൂര്‍: മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തില്‍ ധ്യാനം കൂടാനെത്തിയ 25 നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. 5 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. അതേസമയം, ധ്യാന കേന്ദ്രത്തില്‍ ആരോഗ്യ വിഭാഗം പരിശോധന ആരംഭിച്ചു. മേലൂര്‍ പഞ്ചായത്ത് ആരോഗ്യ വിഭാഗം ഭക്ഷ്യധാന്യങ്ങളുടെ സാംപിള്‍ ശേഖരിച്ചിട്ടുണ്ട്.