ജാതിക്ക കൊള്ളാലോ , ഉറക്കം വരെ ശരിയാക്കാൻ ബെസ്റ്റാ

തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന ഒരു ബ്രെയ്ൻ ടോണിക് ആണ് ജാതിക്ക

ജാതിക്ക കൊള്ളാലോ , ഉറക്കം വരെ ശരിയാക്കാൻ ബെസ്റ്റാ
ജാതിക്ക കൊള്ളാലോ , ഉറക്കം വരെ ശരിയാക്കാൻ ബെസ്റ്റാ

ലയിടത്തും വളരെ സുലഭമായി ഉപയോ​ഗിക്കുന്ന സുഗന്ധവ്യഞ്ജനമാണ് ജാതിക്ക. കറികൾക്ക് രുചിയും മണവുമൊക്കെ കിട്ടുന്നതിന് പതിവായി പലരും ജാതിക്ക ഉപയോ​ഗിക്കാറുണ്ട്. ജാതിക്കയുടെ ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. ജാതിക്കയുടെ പുറന്തോട്, ജാതിപത്രി, ജാതിക്കക്കുരു ഇതിനെല്ലാം ഔഷധ ഗുണങ്ങളും ആരോഗ്യഗുണങ്ങളും ഉണ്ട്. ജാതിക്കക്കുരുവിൽ നിന്നും ജാതിപത്രിയിൽ നിന്നും ജാതിക്ക തൈലം ലഭിക്കുന്നു. ജാതിക്കയുടെ പുറന്തോട് അച്ചാർ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. ജാതിക്കാതൈലം വേദനസംഹാരിയാണ്. കാൻസർ തടയാനും ഈ തൈലം സഹായിക്കും. കോളൻ കാൻസർ തടയാൻ ജാതിക്കയ്ക്കു കഴിയുമെന്നു തെളിഞ്ഞിട്ടുണ്ട്.

ഇന്തോനേഷ്യയിൽ നിന്നുള്ള ഈ സുഗന്ധവ്യഞ്ജനം ധാരാളം രോഗ പ്രതിരോധ ഗുണങ്ങൾ കൊണ്ട് സമ്പുഷ്ടമാണ്. ഇന്ത്യയിൽ ജാതിക്ക സാധാരണയായി ദക്ഷിണേന്ത്യയുടെ ചില ഭാഗങ്ങളായ തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിൽ കൃഷിചെയ്യുന്നുണ്ടെങ്കിലും രാജ്യത്തുടനീളം എളുപ്പത്തിൽ ലഭ്യമാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാൻ ജാതിക്ക ഉൾപ്പെടെയുള്ള സുഗന്ധവ്യഞ്ജനങ്ങൾക്കു കഴിയും, പ്രമേഹമുള്ളവരിൽ ഉണ്ടാകുന്ന കടുത്ത വേദന കുറയ്ക്കാൻ ജാതിക്കാതൈലത്തിനു കഴിയും.

Also Read: ചർമ്മ സംരക്ഷണം മുതൽ അർബുദത്തിന് വരെ അമ്പഴങ്ങയോ? ഔഷധഗുണം അറിയാം..

വയറിളക്കം, മലബന്ധം, ഗ്യാസ് തുടങ്ങിയ ദഹനപ്രശ്നങ്ങൾക്ക് മികച്ചൊരു പരിഹാരമാണ് ജാതിക്ക. ജാതിക്കയിലെ നാരുകൾ മലവിസർജ്ജനത്തെ സഹായിക്കും. 100 ജാതിക്കയിൽ 2.9 ഗ്രാം മാംഗനീസ് അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. സന്ധിവാതം ഉള്ളവരിൽ സന്ധികൾക്കുണ്ടാകുന്ന വീക്കവും വേദനയും കുറയ്ക്കുവാൻ ജാതിക്കയ്ക്കു കഴിയും. ‌ഒരു ഗ്ലാസ് ചൂടുപാലിൽ ഒരു നുള്ള് ജാതിക്കാ പൊടി ചേർത്ത്, ഉറങ്ങാൻ കിടക്കും മുൻപു കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും. സ്ട്രെസ് കുറയ്ക്കാനും മനസ്സിനെ ശാന്തമാക്കാനും ജാതിക്ക സഹായിക്കും.

തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന ഒരു ബ്രെയ്ൻ ടോണിക് ആണ് ജാതിക്ക. വിഷാദലക്ഷണങ്ങളെ അകറ്റാൻ ജാതിക്ക സഹായിക്കുന്നു. സെറോടോണിൻ എന്ന ഹോർമോണിന്റെ ഉൽപാദനം കൂട്ടുക വഴിയാണിത്. മസ്തിഷ്കത്തിലെ ഞരമ്പുകളെ ഉത്തേജിപ്പിക്കുന്ന ഒന്നാണ് ജാതിക്ക. വിഷാദവും ഉത്കണ്ഠയും ചികിത്സിക്കുന്നതിനുള്ള ഫലപ്രദമായ ഘടകമായി ഇത് അറിയപ്പെടുന്നു. വിഷാദലക്ഷണങ്ങളെ അകറ്റാൻ ജാതിക്ക സഹായിക്കുന്നു. സെറോടോണിൻ എന്ന ഹോർമോണിന്റെ ഉൽപാദനം കൂട്ടുക വഴിയാണിത്. ആന്റി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങളുള്ള ജാതിക്ക മുഖക്കുരു അകറ്റാനും സഹായിക്കുന്നു.

Also Read: ബ്രെഡ് കൊണ്ട് ഇതൊന്ന് പരീക്ഷിച്ചു നോക്കൂ

അനാരോഗ്യകരമായ ജീവിതശൈലിയും തെറ്റായ ഭക്ഷണക്രമവും അവയവങ്ങളിൽ വിഷാംശം വർദ്ധിപ്പിക്കും. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും കരളിൽ നിന്നും വൃക്കകളിൽ നിന്നും വിഷവസ്തുക്കളെ നീക്കം ചെയ്യാനും ജാതിക്ക സഹായിക്കുന്നു. ഉറക്കത്തെ പ്രേരിപ്പിക്കുന്ന ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. അത് സമാധാനപരവും ശാന്തവുമായ ഉറക്കം ലഭിക്കുവാൻ നിങ്ങളെ സഹായിക്കുന്നു. നിങ്ങളുടെ ഉറക്കചക്രം ശരിയാക്കാൻ ഭക്ഷണങ്ങളിൽ ജാതിക്ക ചേർക്കുക.

Top