ഒ.ആർ.കേളു സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായി

ഒ.ആർ.കേളു സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായി

തിരുവനന്തപുരം: ഒ. ആർ കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മാനന്തവാടി എംഎൽഎയായ കേളു രാജ്ഭവനിൽ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായി അധികാരമേറ്റു. കെ.രാധാകൃഷ്ണൻ രാജിവെച്ച ഒഴിവിലാണ് പട്ടികജാതി-പട്ടികവർഗ ക്ഷേമമന്ത്രിയായി കേളു ചുമതലയേൽക്കുന്നത്. രാജ്ഭവനിൽ വൈകീട്ട് നാലു മണിക്ക് നടന്ന ചടങ്ങിൽ സഗൗരവത്തിലാണ് കേളു സത്യപ്രതിജ്ഞ ചെയ്തത്. നാടിന്റെ സ്പന്ദനമറിയുന്ന ജനപ്രതിനിധിയെന്ന നിലയിൽ മാനന്തവാടിക്കാരും ആഹ്ലാദത്തിലാണ്.

വയനാട് ജില്ലനേരിടുന്ന നിരവധി പ്രശ്‌നങ്ങൾക്ക് പരിഹാരമാകാൻ ഇനി സ്വന്തം മന്ത്രിയുണ്ടാകുമെന്ന ആശ്വാസമാണ് ജനങ്ങൾക്കുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. ഒ.ആർ. കേളു എം.എൽ.എ.യുടെ പിതാവ് ഓലഞ്ചേരി രാമൻ, ഇളയമ്മ കീര, ഭാര്യ പി.കെ. ശാന്ത, സഹോദരങ്ങളായ ഒ.ആർ. രവി (അച്ചപ്പൻ), ഒ.ആർ. ലീല, ഒ.ആർ. ചന്ദ്രൻ, മക്കളായ സി.കെ. മിഥുന, സി.കെ. ഭാവന എന്നിവരും മറ്റുബന്ധുക്കളും അയൽക്കാരും സത്യപ്രതിജ്ഞാചടങ്ങിനെത്തിയിരുന്നു.

Top