രണ്ടാം വിവാഹത്തിന് എതിര്‍പ്പ്; 60കാരിയെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടി സഹോദരന്‍

രണ്ടാം വിവാഹത്തിന് എതിര്‍പ്പ്; 60കാരിയെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടി സഹോദരന്‍
രണ്ടാം വിവാഹത്തിന് എതിര്‍പ്പ്; 60കാരിയെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടി സഹോദരന്‍

ലപ്പുഴയില്‍ 60കാരിയെ സഹോദരന്‍ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടി. ചെട്ടികാട് സ്വദേശി റോസമ്മ ആണ് കൊല്ലപ്പെട്ടത്. ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സഹോദരന്‍ ബെന്നിയെ പൊലീസ് അറസ്റ്റ് ചെയ്തു. റോസമ്മ രണ്ടാം വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിലെ എതിര്‍പ്പ് ആണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.

മരണപ്പെട്ടു എന്ന് മനസ്സിലായതോടെ വീടിന്റെ പിന്‍ഭാഗത്ത് കുഴിയെടുത്ത് മറവു ചെയ്യുകയായിരുന്നു. ഈ മാസം 17-ാം തീയതി രാത്രിയാണ് സംഭവം. 18 ന് കാണാതായിട്ടും ആരും പോലീസിനെ അറിയിച്ചിരുന്നില്ല. മകന്‍ സാനു ഇരുപതാം തീയതിയാണ് ആലപ്പുഴ നോര്‍ത്ത് സ്‌റ്റേഷനില്‍ പരാതി കൊടുത്തത്. പിന്നീട് ബെന്നി തന്നെയാണ് കൊന്നു കുഴിച്ചു മൂടിയ കാര്യം ബന്ധുക്കളെ അറിയിച്ചത്. ബന്ധുക്കള്‍ രാവിലെ ഇക്കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു. മൃതദേഹം കിട്ടിയാല്‍ മാത്രമേ കൂടുതല്‍ വ്യക്തത വരൂ എന്ന് പൊലീസ് അറിയിച്ചു.

Top