മുംബൈ: മുംബൈയിലെ പോളണ്ട് കോൺസുലേറ്റ് ജനറലിനും യൂറോപ്പിലെ ഉദ്യോഗസ്ഥർക്കും അശ്ലീല സന്ദേശങ്ങൾ അയച്ചതായി പരാതി. വിദ്യാർഥിയുടെ ഇ–മെയിൽ അക്കൗണ്ട് ഹാക്ക് ചെയ്താണ് സന്ദേശം അയച്ചതെന്ന് പരാതി. ബുധനാഴ്ച വൈകിട്ടാണ് സംഭവം.
പോളണ്ടിൽ എംബിബിഎസ് പഠനം നടത്താൻ ആഗ്രഹിക്കുന്ന ഘാട്കോപ്പർ നിവാസിയായ ഒരു വിദ്യാർഥി മുൻപ് വീസയ്ക്ക് അപേക്ഷിച്ചിരുന്നു. അതേസമയം പ്രവേശനവുമായി ബന്ധപ്പെട്ട് പോളണ്ടിലെ സർവകലാശാല അധികൃതരുമായി സംസാരിക്കുകയും ചെയ്തു. പിന്നാലെയാണ് ഇ–മെയിൽ ഹാക്ക് ചെയ്തത്. നിലവിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.