ഒമാന്‍ വിഷന്‍ 2040 ഇമ്പ്‌ലിമെന്റേഷന്‍ ഫോളോഅപ് യൂണിറ്റ് അധികൃതര്‍ ഗവര്‍ണര്‍മാരുമായി കൂടിക്കാഴ്ച നടത്തി

ഒമാന്‍ വിഷന്‍ 2040 ഇമ്പ്‌ലിമെന്റേഷന്‍ ഫോളോഅപ് യൂണിറ്റ് അധികൃതര്‍ ഗവര്‍ണര്‍മാരുമായി കൂടിക്കാഴ്ച നടത്തി

മസ്‌കത്ത്: ഒമാന്‍ വിഷന്‍ 2040 ഇംപ്ലിമെന്റേഷന്‍ ഫോളോഅപ് യൂണിറ്റ് അധികൃതര്‍ ഗവര്‍ണര്‍മാരുമായി മസ്‌കത്തില്‍ കൂടിക്കാഴ്ച നടത്തി യൂണിറ്റ് അതിന്റെ ചുമതലകളുടെ പ്രധാന വശങ്ങള്‍ വിവരിക്കുകയും ഒമാന്‍ വിഷന്‍ 2040ന്റെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുക എന്ന ഉദ്ദേശ്യത്തോടെ ഗവര്‍ണര്‍ ഓഫിസുകളുമായുള്ള സഹകരണവും പങ്കാളിത്തവും വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളും അവലോകനം ചെയ്തു. ഗവര്‍ണറേറ്റുകളുടെയും സുസ്ഥിര നഗരങ്ങളുടെയും വികസനത്തിനുള്ള പ്രധാന സൂചകമായി വികേന്ദ്രീകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സൂചിപ്പിച്ചു.

ഒമാന്‍ വിഷന്‍ 2040 ഇംപ്ലിമെന്റേഷന്‍ ഫോളോ അപ് യൂണിറ്റ് ചെയര്‍മാന്‍ ഡോ.ഖാമീസ് ബിന്‍ സെയ്ഫ് അല്‍ ജാബ്രിയുടെ സാന്നിധ്യത്തിലായിരുന്നു യോഗം. വിഷന്‍ നടപ്പാക്കുന്നതിന്റെ യൂണിറ്റ് സ്വീകരിച്ച നടപടിക്രമങ്ങള്‍ വിശദീകരിച്ചു. ഒമാന്‍ വിഷന്‍ 2040ന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ഓരോ സര്‍ക്കാര്‍ വകുപ്പിന്റെയും പങ്ക് വിശദീകരിക്കുന്ന വിഷ്വല്‍ അവതരണങ്ങളും യോഗത്തില്‍ നടന്നു. ഗുണഭോക്താക്കള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ളതും വേഗത്തിലുള്ളതുമായ സേവനങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കുക, സേവനങ്ങള്‍ സുഗമമാക്കുക, സംവിധാനങ്ങള്‍ വികസിപ്പിക്കുക എന്നിവയും യോഗം ചര്‍ച്ച ചെയ്തു.

Top