എണ്ണമയമുള്ള ചർമ്മമാണോ? എങ്കിൽ ഇതൊന്ന് പരീക്ഷിക്കം

എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ മാത്രമല്ല വരണ്ട ചര്‍മ്മമുള്ളവരും ദിവസവും ധാരാളം മീന്‍ കഴിക്കാന്‍ ശ്രമിക്കുക

എണ്ണമയമുള്ള ചർമ്മമാണോ? എങ്കിൽ ഇതൊന്ന് പരീക്ഷിക്കം
എണ്ണമയമുള്ള ചർമ്മമാണോ? എങ്കിൽ ഇതൊന്ന് പരീക്ഷിക്കം

ണ്ണമയമുള്ള ചർമ്മസ്ഥിതി ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം ജനിതകവും ഹോർമോണുകളുമായെല്ലാം ബന്ധപ്പെട്ടുക്കിടക്കുന്നു. എണ്ണമയമുള്ള ചർമ്മത്തിൽ മുഖക്കുരു വരാനുള്ള സാധ്യത വളരെ കൂടുതലാണ്. എണ്ണമയമുള്ള ചർമ്മം നിരവധി ചർമ്മ പ്രശ്നങ്ങളിലേക്ക് നയിക്കും. സെബം അധികമായി ഉത്പാദിപ്പിക്കപ്പെടുന്നത് മൂലമാണ് എണ്ണമയമുള്ള ചർമ്മം ഉണ്ടാകുന്നത്.

സെബേഷ്യസ് ഗ്രന്ഥികള്‍ കൂടുതലായുള്ള സെബം ഉല്‍പ്പാദിപ്പിക്കുന്നതു കൊണ്ടാണ് ചര്‍മ്മം എണ്ണമയമുള്ളതാകുന്നത്. കൂടുതലായി ഉല്‍പ്പാദിപ്പിക്കുന്ന സെബം ചര്‍മ്മോപരിതലത്തില്‍ വന്നടിഞ്ഞ് ചര്‍മ്മത്തെ എണ്ണമയമുള്ളതാക്കുന്നു. അമിതമായ എണ്ണമയം ചര്‍മ്മത്തില്‍ പൊടിയും അഴുക്കും അടിയുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം ചര്‍മ്മം മങ്ങിയതായിരിക്കും. എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ വറുത്തതും പൊരിച്ചതുമായ ആഹാരപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക.

Also Read: വണ്ണം കുറയ്ക്കാൻ ലൂബിക്ക ജ്യൂസ് നല്ലത്

ആപ്പിൾ സിഡെർ വിനെഗറിന് ചർമ്മത്തിലെ എണ്ണയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ ഗുണങ്ങളുണ്ട്. രണ്ട് സ്പൂൺ ആപ്പിൾ സിഡെർ വിനെഗർ ഒരു കോട്ടൺ ബോൾ ഉപയോ​ഗിച്ച് മുഖത്ത് പുരട്ടുക. 10 മിനിറ്റിനു ശേഷം ഇത് കഴുകിക്കളയുക. ചർമ്മപ്രശ്നങ്ങൾ അകറ്റാൻ ഇത് സഹായിക്കും. ചർമ്മത്തിലെ അധിക എണ്ണയെ നിയന്ത്രിക്കുന്നതിനായി പതിവായി ചർമ്മം കഴുകി വൃത്തിയാക്കി സൂക്ഷിക്കേണ്ടതുണ്ട്. മുഖത്ത് അടിഞ്ഞു കൂടുന്ന അമിത അഴുക്കും എണ്ണയും മുഖക്കുരു പോലുള്ള പ്രശ്നങ്ങളിലേയ്ക്ക് നയിക്കും . മുഖത്തെ എണ്ണമയം കുറയ്ക്കുന്നതിനായി നിങ്ങളുടെ മുഖം ദിവസേന രണ്ടോ മൂന്നോ തവണ ശുദ്ധജലത്തിൽ കഴുകുന്നത് ശീലമാക്കണം.

എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ മാത്രമല്ല വരണ്ട ചര്‍മ്മമുള്ളവരും ദിവസവും ധാരാളം മീന്‍ കഴിക്കാന്‍ ശ്രമിക്കുക. ഒമേഗ 3 ഫാറ്റി ആസിഡ് മീനില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മുഖക്കുരു, കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് എന്നിവ മാറാന്‍ മീന്‍ കഴിക്കുന്നത് ഗുണം ചെയ്യും. എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ ദിവസവും വെള്ളരിക്ക ജ്യൂസായോ അല്ലാതെയോ കഴിക്കാന്‍ ശ്രമിക്കുക. വെള്ളരിക്കയുടെ നീര് മുഖത്ത് തേച്ചുപിടിപ്പിക്കുന്നത് മുഖം തിളങ്ങാനും മുഖത്തെ കറുത്ത പാടുകള്‍ മാറാനും നല്ലതാണ്.

cucumber

Also Read: ഒസിഡി പലവിധം, എങ്ങനെ തിരിച്ചറിയാം

നാരങ്ങാനീരിൽ പ്രകൃതിദത്തമായ ചില സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. കൂടാതെ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ എണ്ണ ഉൽപാദനം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഒരു പാത്രത്തിൽ പകുതി നാരങ്ങയിൽ നിന്ന് നീര് പിഴിഞ്ഞ് ഒരു കോട്ടൺ ബോൾ ഉപയോഗിച്ച് മുഖത്ത് പുരട്ടുക. 10 മിനുട്ടിന് ശേഷം മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഉപയോ​ഗിക്കാം. തേനിന് ആന്റിമൈക്രോബയൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് എണ്ണമയമുള്ള ചർമ്മത്തിന് ഫലപ്രദമായ പ്രകൃതിദത്ത പ്രതിവിധിയാണ്. തേനും നാരങ്ങനീരും ചേർത്ത് മുഖത്തിടുക. ഇത് എണ്ണമയം അകറ്റാൻ സഹായിക്കും.

പഴത്തില്‍ വിറ്റാമിന്‍ ഇ, പൊട്ടാഷ്യം, ഫോസ്ഫേറ്റ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ദിവസവും ഓരോ പഴം കഴിക്കുന്നത് ചര്‍മ്മം കൂടുതല്‍ ആരോഗ്യത്തോടെ സംരക്ഷിക്കാനും ചര്‍മ്മത്തിലെ പൊടിയും അഴുക്കും മാറാനും സഹായിക്കും. നട്സില്‍ ഒമേഗ 3 ഫാറ്റി ആസിഡ് കൂടുതലുള്ളതിനാല്‍ എണ്ണമയമുള്ള ചര്‍മ്മത്തിലെ മുഖക്കുരു, ബ്ലാക്ക് ഹെഡ്‌സ്, വൈറ്റ് ഹെഡ്‌സ് പോലുള്ള പ്രശ്നങ്ങള്‍ അകറ്റാന്‍ സഹായിക്കുന്നു. ദിവസവും പിസ്ത, അണ്ടിപരിപ്പ്, ബദാം പോലുള്ളവ കഴിക്കാന്‍ ശ്രമിക്കുക.

eating banana

Also Read: ദിവസവും കഴിച്ചാൽ ​ഗുണങ്ങളേറെ.. അറിയാം മധുരക്കിഴങ്ങിന്റെ ​ഗുണങ്ങൾ

എണ്ണമയമുള്ള ചർമ്മമുള്ളവരുടെ സംരക്ഷണ ദിനചര്യയുടെ ഒരു പ്രധാന ഭാഗമാണ് സൺസ്ക്രീനിൽ ലേയറിംഗ്. ഓരോ തവണ പുറത്ത് പോകുമ്പോഴും ചർമ്മത്തിൽ നിന്ന് എണ്ണ ആഗിരണം ചെയ്യുന്നതിനായി സിങ്ക് അല്ലെങ്കിൽ ടൈറ്റാനിയം ഡൈ ഓക്സൈഡ് അടങ്ങിയിരിക്കുന്ന ഏതെങ്കിലും സൺസ്ക്രീൻ ഉപയോഗിക്കുക.

Top