CMDRF

പുതിയ ബോസ് ഓഫറുകള്‍ പ്രഖ്യാപിച്ച് ഒല

തെരഞ്ഞെടുത്ത ക്രെഡിറ്റ് കാര്‍ഡ് ഇഎംഐകളില്‍ 5,000 രൂപ വരെ ധനസഹായ വാഗ്ദാനങ്ങള്‍

പുതിയ ബോസ് ഓഫറുകള്‍ പ്രഖ്യാപിച്ച് ഒല
പുതിയ ബോസ് ഓഫറുകള്‍ പ്രഖ്യാപിച്ച് ഒല

പുതിയ ‘ബോസ്’ ഓഫറുകള്‍ പ്രഖ്യാപിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ പ്യുവര്‍-പ്ലേ ഇവി കമ്പനിയായ ഒല ഇലക്ട്രിക്. ഉപഭോക്താക്കള്‍ക്ക് എസ്1 പോര്‍ട്ട്ഫോളിയോയില്‍ 20,000 രൂപ വരെ കിഴിവുകളും സ്‌കൂട്ടറുകളില്‍ 25,000 രൂപ വരെ വിലമതിക്കുന്ന അധിക ആനുകൂല്യങ്ങളും ഈ ഓഫറില്‍ ലഭിക്കും.

വ്യത്യസ്ത ശ്രേണികള്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്കായി ആകര്‍ഷകമായ വില പോയിന്റുകളിലുടനീളം ആറ് ഓഫറുകളുള്ള വിപുലമായ എസ്1 പോര്‍ട്ട്ഫോളിയോ ഒല ഇലക്ട്രിക് വാഗ്ദാനം ചെയ്യുന്നു. പ്രീമിയം ഓഫറുകളായ എസ് 1 പ്രോ, എസ് 1 എയര്‍ എന്നിവയ്ക്ക് യഥാക്രമം 1,34,999 രൂപയും, 1,07,499 രൂപയുമാണ് വിലയെങ്കില്‍, മാസ് മാര്‍ക്കറ്റ് ഓഫറുകളില്‍ എസ് 1 എക്‌സ് പോര്‍ട്ട്ഫോളിയോ ഉള്‍പ്പെടുന്നു (2 കെഡബ്ല്യുഎച്ച്, 3 കെഡബ്ല്യുഎച്ച്, 4 കെഡബ്ല്യുഎച്ച്) വില യഥാക്രമം 74,999 രൂപ, 87,999 രൂപ, 101,999 രൂപ.

Also Read: ഇലക്ട്രിക് വാഹനങ്ങളുടെ പുത്തൻ ശേഖരവുമായി ഹ്യുണ്ടായ്

”ബോസ്” പ്രചാരണത്തിന് കീഴില്‍ ഒല വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങള്‍

ബോസ് ആനുകൂല്യങ്ങള്‍: 6,000 രൂപ വിലയുള്ള സൗജന്യ മൂവ്ഒഎസ്+ അപ്ഗ്രേഡ്; 7,000 രൂപ വരെ വിലയുള്ള സൗജന്യ ചാര്‍ജിംഗ് ക്രെഡിറ്റുകള്‍

ബോസ് ധനസഹായ വാഗ്ദാനങ്ങള്‍: തെരഞ്ഞെടുത്ത ക്രെഡിറ്റ് കാര്‍ഡ് ഇഎംഐകളില്‍ 5,000 രൂപ വരെ ധനസഹായ വാഗ്ദാനങ്ങള്‍

ബോസ് വിലകള്‍: ഒല എസ്1 പോര്‍ട്ട്ഫോളിയോ വെറും 74,999 രൂപ മുതല്‍ ആരംഭിക്കുന്നു

ബോസ് കിഴിവുകള്‍: മുഴുവന്‍ എസ്1 പോര്‍ട്ട്ഫോളിയോയിലും 20,000 രൂപ വരെ

25,000 രൂപ വരെയുള്ള അധിക ബോസ് ആനുകൂല്യങ്ങള്‍:

ബോസ് വാറന്റി: 7,000 രൂപ വിലയുള്ള സൗജന്യ 8-വര്‍ഷം/80,000 കി.മീ ബാറ്ററി വാറന്റി

Top