CMDRF

ഒലയുടെ ഇലക്ട്രിക് ബൈക്ക് അടുത്തവര്‍ഷം മുതൽ

ഒലയുടെ ഇലക്ട്രിക് ബൈക്ക് അടുത്തവര്‍ഷം മുതൽ
ഒലയുടെ ഇലക്ട്രിക് ബൈക്ക് അടുത്തവര്‍ഷം മുതൽ

ല ഇലക്ട്രിക് മൊബിലിറ്റിയുടെ ഇലക്ട്രിക് ബൈക്കുകള്‍ അടുത്തവര്‍ഷം ആദ്യത്തോടെ പുറത്തിറക്കുമെന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഭാവിഷ് അഗര്‍വാള്‍. ഇരുചക്രവാഹനവിപണിയില്‍ മൂന്നില്‍ രണ്ടുഭാഗവും ബൈക്കുകളാണ്. അതുകൊണ്ടുതന്നെ ഇലക്ട്രിക് ബൈക്കുകള്‍ വരുന്നത് വിപണിയില്‍ വലിയ ചലനങ്ങളുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുചക്രവാഹന വിപണിയുടെ 15 ശതമാനം വൈദ്യുതസ്‌കൂട്ടറുകള്‍ കൈയടക്കിക്കഴിഞ്ഞു. കഴിഞ്ഞ സാമ്പത്തികവര്‍ഷം 35 ശതമാനം വിപണിവിഹിതമാണ് കമ്പനിയുടേത്. 3.29 ലക്ഷം വാഹനങ്ങള്‍ വിറ്റഴിച്ചു. 2024 ജനുവരി-മാര്‍ച്ച് കാലയളവിലിത് 39 ശതമാനത്തിലെത്തി. മൂന്നുവര്‍ഷംകൊണ്ടാണ് കമ്പനി ഈനേട്ടം കൈവരിച്ചത്.

വൈദ്യുത കാര്‍നിര്‍മാണത്തിലേക്കു കടക്കുമെന്ന ഊഹാപോഹങ്ങള്‍ അദ്ദേഹം തള്ളി. നിലവില്‍ ഇരുചക്രവാഹന വിഭാഗത്തില്‍ ശ്രദ്ധേ കേന്ദ്രീകരിച്ചു മുന്നോട്ടുപോകും. അടുത്ത വര്‍ഷം ആദ്യത്തോടെ ഒലയുടെ ഓള്‍ ഇലക്ട്രിക് ബൈക്ക് നിരത്തുകളില്‍ എത്തിക്കുമെന്നാണ് നിര്‍മാതാക്കള്‍ നല്‍കുന്ന ഉറപ്പ്. റോഡ്‌സ്റ്റര്‍, അഡ്വഞ്ചര്‍, ക്രൂയിസര്‍ തുടങ്ങിയ ശ്രേണികളിലേക്ക് എത്തിക്കാനൊരുങ്ങുന്ന ഇലക്ട്രിക് ബൈക്കുകളുടെ കണ്‍സെപ്റ്റ് ഒല മുമ്പുതന്നെ പ്രദര്‍ശനത്തിന് എത്തിച്ചിരുന്നു. ഒല തന്നെ വികസിപ്പിച്ചെടുത്ത സാങ്കേതിക സംവിധാനങ്ങളായിരിക്കും ഈ ബൈക്കുകളില്‍ നല്‍കുകയെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒല ഇലക്ട്രിക് ഐ.പി.ഒ. രണ്ടുമുതല്‍, വില 72 മുതല്‍76 രൂപവരെഇലക്ട്രിക് സ്‌കൂട്ടര്‍ സ്റ്റാര്‍ട്ടപ്പായ ഒല ഇലക്ട്രിക് മൊബിലിറ്റിയുടെ പ്രാഥമിക ഓഹരിവില്‍പ്പന ഓഗസ്റ്റ് രണ്ടുമുതല്‍ ആറുവരെയായി നടക്കും. പത്തുരൂപ മുഖവിലയുള്ള ഓഹരിക്ക് 72 രൂപമുതല്‍ 76 രൂപവരെയാണ് വില. 195 ഓഹരികളുടെ ഗുണിതങ്ങളായി അപേക്ഷിക്കാം.5500 കോടി രൂപയുടെ പുതിയ ഓഹരികളടക്കം 6145.56 കോടിരൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിലുള്ള ഉടമകള്‍ 645 കോടിയുടെ ഓഹരികള്‍ വിറ്റഴിക്കും. ജീവനക്കാര്‍ക്ക് ഏഴുരൂപയുടെ ഇളവ് അനുവദിച്ചിട്ടുണ്ട്.

Top