CMDRF

‘ഉപഭോക്താവിന് പൂര്‍ണ്ണ സംതൃപ്തി’; ലഭിച്ച പരാതികളില്‍ 99.1 ശതമാനവും പരിഹരിച്ചതായി ഒല ഇലക്ട്രിക്

തെറ്റായ പരസ്യങ്ങളിലൂടെ ഉപഭോക്താക്കളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഒലയില്‍ നിന്ന് വിശദീകരണം തേടതിയത്.

‘ഉപഭോക്താവിന് പൂര്‍ണ്ണ സംതൃപ്തി’; ലഭിച്ച പരാതികളില്‍ 99.1 ശതമാനവും പരിഹരിച്ചതായി ഒല ഇലക്ട്രിക്
‘ഉപഭോക്താവിന് പൂര്‍ണ്ണ സംതൃപ്തി’; ലഭിച്ച പരാതികളില്‍ 99.1 ശതമാനവും പരിഹരിച്ചതായി ഒല ഇലക്ട്രിക്

ഡല്‍ഹി: കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയില്‍ നിന്നും (സിസിപിഎ) ലഭിച്ച 10,644 പരാതികളില്‍ 99.1 ശതമാനവും പരിഹരിച്ചെന്ന് ഒല ഇലക്ട്രിക്. പരാതി പരിഹരിച്ചതിലൂടെ ഉപഭോക്താവിന് പൂര്‍ണ്ണ സംതൃപ്തി നല്‍കിയെന്ന് കമ്പനി വിശദീകരിക്കുന്നു.

Also Read: മൊസാദിൻ്റെ കണ്ണ് വെട്ടിച്ച് ഇസ്രയേലിൽ ചാര പ്രവർത്തനം, നിരവധിപേർ അറസ്റ്റിൽ, രഹസ്യം അടിച്ചുമാറ്റി ഇറാൻ !

പരാതികള്‍ സംബന്ധിച്ച് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഒലയില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. ഇതിന് മറുപടിയായാണ് 99.1 ശതമാനവും പരിഹരിച്ചെന്ന വിശദീകരണം നല്‍കിയത്. തെറ്റായ പരസ്യങ്ങളിലൂടെ ഉപഭോക്താക്കളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഒലയില്‍ നിന്ന് വിശദീകരണം തേടതിയത്.

ഓല ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില്‍പ്പനാനന്തര സേവന നിലവാരത്തിലും അസംതൃപ്തരായ ഉപഭോക്താക്കളുടെ പരാതികള്‍ ചൂണ്ടിക്കാട്ടി സ്റ്റാന്‍ഡ്-അപ്പ് കോമേഡിയന്‍ കുനാല്‍ കമ്ര ആശങ്ക ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ ഓല സിഇഒ ഭവിഷ് അഗര്‍വാളും കമ്രയും തമ്മില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സില്‍ നടന്ന തുറന്ന വാക്‌പോരിലേക്ക് കടന്നിരുന്നു. തുടര്‍ന്നായിരുന്നു കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഒലയ്ക്ക് നോട്ടീസ് നല്‍കിയത്.

Also Read: നരേന്ദ്ര മോദി-ഷി ജിന്‍പിങും നാളെ ഉഭയകക്ഷിചര്‍ച്ച നടത്തും; 5 വര്‍ഷത്തിനിടെ നടക്കുന്ന ആദ്യകൂടിക്കാഴ്ച

അഗര്‍വാള്‍-കമ്ര തര്‍ക്കത്തെക്കുറിച്ചുള്ള പൊതു പ്രതികരണങ്ങള്‍ ഭൂരിഭാഗവും കമ്രയുടെ പക്ഷത്തായിരുന്നു. ഒല ഉപഭോക്താക്കളെന്ന് അവകാശപ്പെടുന്ന നിരവധി ആളുകള്‍ കമ്രയുടെ പ്രസ്താവനകളെ പിന്തുണച്ചെത്തി. പരാതികളോടുള്ള മര്യാദയില്ലാത്ത പ്രതികരണത്തെക്കുറിച്ച് നിരവധി നെറ്റിസണ്‍മാരും അഗര്‍വാളിനെ വിമര്‍ശിച്ചു.

Top