CMDRF

മൂന്ന് ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ പുറത്തിറക്കി ഒല

മൂന്ന് ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ പുറത്തിറക്കി ഒല
മൂന്ന് ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ പുറത്തിറക്കി ഒല

റോഡ്‌സ്റ്റർ എക്‌സ്, റോഡ്‌സ്റ്റർ, റോഡ്‌സ്റ്റർ പ്രൊ എന്നിങ്ങനെ മൂന്ന് ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ പുറത്തിറക്കി ഒല. വ്യത്യസ്ത മോഡലുകളിലായി ലഭിക്കുന്ന് ഇലക്ട്രിക് ബൈക്കിന്റെ വില 75,000 മുതൽ 2.50 ലക്ഷം രൂപ വരെയാണ്. 2025ൽ ഈ മൂന്നു ഇലക്ട്രിക് മോട്ടോർ സൈക്കിൾ മോഡലുകളും 2025 തുടക്കത്തിൽ വാഹനങ്ങൾക്ക് സ്വന്തം ബാറ്ററികളും എന്നിങ്ങനെ വൻ പ്രഖ്യാപനങ്ങൾകൊണ്ട് നിറഞ്ഞതായിരുന്നു രണ്ടു വർഷത്തേക്കുള്ള ഭാവി പദ്ധതികൾ വിശദീകരിച്ചുകൊണ്ടുള്ള ഒലയുടെ സങ്കൽപ് 2024.

റോഡ്‌സ്റ്റർ എക്‌സിന്റെ 2.5kWh അടിസ്ഥാന വകഭേദത്തിന്റെ വില 75,000 രൂപയാണ്. 3.5kWh വകഭേദത്തിന് 85,000 രൂപയും 4.5kWh വകഭേദത്തിന് ഒരു ലക്ഷം രൂപയുമാണ് ഒല വിലയിട്ടിരിക്കുന്നത്. 4.5kWh റോഡ്‌സ്റ്റർ എക്‌സ് 2.8 സെക്കൻഡിൽ മണിക്കൂറിൽ 0-40കിലോമീറ്റർ വേഗതയിലേക്കെത്തുമെന്ന് ഒല സാക്ഷ്യപ്പെടുത്തുന്നു. പരമാവധി വേഗത മണിക്കൂറിൽ 124 കീമി. റേഞ്ച് 200 കീമി.

ഡിസ്‌ക് ബ്രേക്ക് വിത്ത് സിബിഎസ്(കോംബി ബ്രേക്കിങ് സിസ്റ്റം), 4.3 ഇഞ്ച് എൽസിഡി സ്‌ക്രീൻ, മൂന്ന് റൈഡിങ് മോഡുകൾ(സ്‌പോർട്, നോർമൽ, ഇകോ) എന്നിവയാണ് പ്രധാന ഫീച്ചറുകൾ. 2026 പകുതിയോടെ റോഡ്‌സ്റ്റർ എക്‌സ് വിപണിയിലെത്തും.

ഒല റോഡ്‌സ്റ്റർ

13kW മോട്ടോറുമായെത്തുന്ന റോഡ്‌സ്റ്റർ 3.5kWh, 4.5kWh, 6kWh വകഭേദങ്ങളിലെത്തുന്നു. വില യഥാക്രമം 1.05 ലക്ഷം, 1.20 ലക്ഷം, 1.40 ലക്ഷം രൂപ. രണ്ടു സെക്കൻഡിൽ മണിക്കൂറിൽ 0-40കീമി വേഗതയിലേക്കെത്തും. പരമാവധി വേഗത മണിക്കൂറിൽ 126 കീമി. റേഞ്ച് 248 കീമി. നാലു റൈഡിങ് മോഡുകൾ(ഹൈപ്പർ, സ്‌പോർട്, നോർമൽ, ഇകോ). 6.8 ഇഞ്ച് ടിഎഫ്ടി ടച്ച്‌സ്‌ക്രീനും ഒല റോഡ്‌സ്റ്ററിലുണ്ടാവും.

ക്രൂസ് കൺട്രോൾ, പ്രോക്‌സിമിറ്റി അൺലോക്ക്, സ്മാർട്ട് വാച്ച് ആപ്പ് ഇന്റഗ്രേഷൻ എന്നിവക്കൊപ്പം എഐ പവേഡ് ഫീച്ചറുകളും ഒല റോഡ്‌സറ്ററിലുണ്ടാവും. സുരക്ഷക്കായി ഡിസ്‌ക് ബ്രേക്കും സിംഗിൾ ചാനൽ എബിഎസും. വളവുകളിൽ സുരക്ഷ ഉറപ്പിക്കാൻ എബിഎസ്. 2026 ആദ്യ പകുതിയിൽ ഒല റോഡ്‌സറ്റർ വിപണിയിലെത്തും.

റോഡ്‌സ്റ്റർ പ്രൊ

105എൻഎം പരമാവധി ടോർക്ക് പുറത്തെടുക്കുന്ന 52kW മോട്ടോറാണ് റോഡ്‌സ്റ്റർ പ്രോയുടെ കരുത്ത്. 8kWh, 16kWh എന്നിങ്ങനെ രണ്ടു വകഭേദങ്ങൾക്ക് വില യഥാക്രമം രണ്ട് ലക്ഷവും 2.50 ലക്ഷം രൂപയും. മണിക്കൂറിൽ 0-60 കീമി വേഗതയിലേക്ക് 1.9 സെക്കൻഡിൽ കുതിച്ചെത്തും. പരമാവധി വേഗത മണിക്കൂറിൽ 194 കീമി. 16kWh ബാറ്ററിക്ക് റേഞ്ച് 579 കീമി.
10 ഇഞ്ച് ടിഎഫ്ടി ടച്ച്‌സ്‌ക്രീൻ, യുഎസ്ഡി ഫോർക്, ഡ്യുവൽ ചാനൽ എബിഎസ്, നാല് റൈഡിങ് മോഡുകൾ, അഡാസ് സുരക്ഷാ ഫീച്ചറുകൾ, മൂന്നു ലെവൽ ട്രാക്ഷൻ കൺട്രോൾ, വളവുകളിൽ സുരക്ഷക്ക് എബിഎസ്, വീലീ ആന്റ് സ്‌റ്റോപീ കൺട്രോൾ എന്നിങ്ങനെ പോവുന്നു ഫീച്ചറുകൾ. 2027 ആദ്യപകുതിയില് റോഡ്‌സ്റ്റർ പ്രൊ നിരത്തിലെത്തും.
ഭാരത് 4680

2025 മുതൽ സ്വന്തം വാഹനങ്ങൾക്ക് സ്വന്തം ബാറ്ററിയെന്ന വലിയ പ്രഖ്യാപനവും ഒല സ്വാതന്ത്ര്യദിനത്തിൽ നടത്തിയിയിട്ടുണ്ട്. നിലവിൽ ഒലയുടെ ഫാക്ടറിയിൽ പരീക്ഷണ ഘട്ടത്തിലുള്ള ഈ ബാറ്ററികൾ കൂടി വരുന്നതോടെ കാര്യങ്ങൾ ഒലക്ക് കൂടുതൽ അനുകൂലമായേക്കും. നിലവിലുള്ള ബാറ്ററികളേക്കാൾ അഞ്ചിരട്ടി കാര്യക്ഷമത കൂടുതലാണ് തങ്ങളുടെ ബാറ്ററികൾക്കെന്നാണ് ഒലയുടെ അവകാശവാദം. 1000 ചാർജ് സൈക്കിളിലേറെ ആയുസുള്ള ഈ ബാറ്ററികളിൽ ഫാസ്റ്റ് ചാർജിങും സാധ്യമാണെന്ന് ഒല അവകാശപ്പെടുന്നുണ്ട്

Top